കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിനെതിരെ എംഎൽഎ: സീറ്റ് നൽകാൻ 10 കോടി ആവശ്യപ്പെട്ടെന്ന്, ആപ്പ് എംഎൽഎ കോൺഗ്രസിൽ ചേർന്നു!

Google Oneindia Malayalam News

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണമുന്നയിച്ച് ആപ്പ് ദ്വാരക എംഎൽഎ. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകുന്നതിനായി 10 കോടി ചോദിച്ചുവെന്നാണ് ആദർശ് ശാസ്ത്രി ഉന്നയിക്കുന്ന ആരോപണം. ശനിയാഴ്ച ആം ആദ്മി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന ശേഷമാണ് അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണമുന്നയിച്ചിട്ടുള്ളത്. ആം ആദ്മി പാർട്ടി 10-20 കോടികൾക്ക് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ടിക്കറ്റുകൾ വിൽക്കുകയാണെന്നും എംഎൽഎ ആരോപിക്കുന്നു. ദ്വാരക മണ്ഡലത്തിൽ വിനയ് മിശ്രയെയാണ് ആപ്പ് മത്സരിപ്പിക്കുന്നത്.

രാഹുല്‍ പറയുന്നത് സ്ഥലത്ത് വെച്ച് സംവാദം നടത്താം... സിഎഎയില്‍ വെല്ലുവിളിയുമായി അമിത് ഷാ!!രാഹുല്‍ പറയുന്നത് സ്ഥലത്ത് വെച്ച് സംവാദം നടത്താം... സിഎഎയില്‍ വെല്ലുവിളിയുമായി അമിത് ഷാ!!

ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ദ്വാരകയിൽ നിന്ന് മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ആദർശ് ശാസ്ത്രി ആപ്പ് വിട്ട് ശനിയാഴ്ച കോൺഗ്രസിനൊപ്പം ചേർന്നത്. കോൺഗ്രസിന്റെ ദില്ലി യൂണിറ്റിൽ വെച്ച് സ്റ്റേറ്റ് പ്രസിഡന്റ് സുഭാഷ് ചോപ്രയ്ക്കും എഐസിസി ഇൻ ചാർജ് പിസി ചാക്കോയുടേയും സാന്നിധ്യത്തിലാണ് ആപപ് നേതാവിന്ഖെ പാർട്ടി പ്രവേശം. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ കൊച്ചുമകനായ ആദർശ് ശാസ്ത്രി ആപ്പിന്റെ വക്താവ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

aravindkejriwal-15

നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാൾ 6 കോടി രൂപ സീറ്റിനായി ആവശ്യപ്പെട്ടെന്ന് ആപ്പ് സ്ഥാനാർത്ഥി അവകാശപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആപ്പ് ടിക്കറ്റിൽ വെസ്റ്റ് ദില്ലിയിൽ നിന്ന് മത്സരിച്ച സ്ഥാനാർത്ഥിയുടെ മകൻ ബൽബീർ സിംഗ് ജാഖറാണ് ആപ്പിനെതിരെ ആരോപണമുന്നയിച്ചത്. എന്റെ പിതാവ് രാഷ്ട്രീയത്തിൽ ചേരുന്നത് മൂന്ന് മാസം മുമ്പാണ്. കെജ്രിവാൾ അദ്ദേഹത്തിൽ നിന്ന് ടിക്കറ്റിനായി 6 കോടി രൂപ ആവശ്യപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ പിന്നീട് ബൽബീർ സിംഗ് ഈ വാദം നിരസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

English summary
Arvind Kejriwal demanded Rs 10 crore for Delhi election ticket: AAP MLA who joined Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X