കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഹിത്തിന്റെ മരണം കൊലപാതകമോ? മോദിപോലും തലകുനിക്കേണ്ടി വരും? കെജ്രിവാളിന് ചിലത് പറയാനുണ്ട്

  • By Siniya
Google Oneindia Malayalam News

ഹൈദരാബാദ്: കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും കൊലപാതകമാണിതെന്ന് കെജ്രിവാള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്രമോദി മാപ്പു പറയണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. ദലിതരെ സമൂഹത്തില്‍ ഉയര്‍ത്തി കൊണ്ടുവരാന്‍ മോദി സര്‍ക്കാരിന് ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മന്ത്രി തന്നെയാണ് അഞ്ച് ദലിത് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി.

ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് ക്യാംപസില്‍ പ്രതിഷേധം പടരുന്നതിനാല്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. ഇതിനിനിടയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തി. വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്ങും രാഹുലിനെ അനുഗമിക്കുന്നുണ്ട്.

നരേന്ദ്രമോദി മാപ്പു പറയണം

നരേന്ദ്രമോദി മാപ്പു പറയണം

വിദ്യാര്‍ഥി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി മാപ്പുറയണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. രോഹിത്തിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകവുമാണെന്ന് കെജ്രിവാള്‍ ആരോപിച്ചു.

കൊലപാതകം

കൊലപാതകം

ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും കൊലപാതകമാണ്. ആരോപണ വിധേയരായ മന്ത്രിമാരെ പുറത്താക്കി മോദി രാജ്യത്തോട് മാപ്പു പറയണം. കെജ്രിവാള്‍ ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്.

ഉത്തരവാദിത്തം

ഉത്തരവാദിത്തം

ദലിതരെ സമൂഹത്തില്‍ ഉയര്‍ത്തി കൊണ്ടുവരാന്‍ മോദി സര്‍ക്കാരിന് ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മന്ത്രി തന്നെയാണ് അഞ്ച് ദലിത് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി.

പ്രതിഷേധം ഇങ്ങനെ

പ്രതിഷേധം ഇങ്ങനെ

സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ആളികത്തിയിരുന്നു. ഇപ്പോള്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്. ദലിത് കേന്ദ്ര മന്ത്രി ബണ്ഡാരു ദത്താത്രേയയുടെ വീടിന് മുന്നില്‍ തെലുങ്കാന ജാഗ്രുതി യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധം നടത്തി.

കേന്ദ്രമന്ത്രിക്കെതിരെ കേസ്

കേന്ദ്രമന്ത്രിക്കെതിരെ കേസ്

ഗവേഷക വിദ്യാര്‍ഥി രോഹിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രി ബ്ണ്ഡാരു ദത്താത്രേയയ്‌ക്കെതിരെ കേസെടുത്തിരുന്നു. മന്ത്രിയെ കൂടാതെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി അപ്പാറാവുവിനും എതിരെ കേസെടുത്തിരുന്നു.

നിരോധനാഞ്ജ

നിരോധനാഞ്ജ

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് ക്യാംപസില്‍ പ്രതിഷേധം ആളിപ്പടരുന്ന സാഹചര്യത്തില്‍ നിരോധനഞ്ജ പ്രഖ്യാപിച്ചു.

രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

കോണ്‍ഗ്രസ് ഉപാധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തി. വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്ങും രാഹുലിനെ അനുഗമിക്കുന്നുണ്ട്.

English summary
Arvind Kejriwal Demands PM Narendra Modi's Apology Over Hyderabad Student's Suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X