കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ സര്‍ക്കാറിന് ആദ്യ അഗ്നിപരീക്ഷ

Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ വ്യാഴാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. 70 അംഗങ്ങളുള്ള സഭയില്‍ 36 പേരുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാറിന് നിലനില്‍പ്പുള്ളൂ.

ആം ആദ്മി പാര്‍ട്ടിക്ക് 28 എംഎല്‍എമാരുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പു തന്നെ എട്ടു പേരുള്ള കോണ്‍ഗ്രസ് എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള കത്ത് ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു. പിന്തുണ തുടരുമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ ആം ആദ്മി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടുമെന്നു തന്നെയാണ് എല്ലാവരും കരുതുന്നത്.

Kejriwal

ഞങ്ങള്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാനെടുത്ത തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ല. പുറമെ നിന്നുള്ള പിന്തുണ തുടരുക തന്നെ ചെയ്യും. സര്‍ക്കാറിന് ഞങ്ങളുടെ ഭാഗത്തു നിന്ന് യാതൊരു ഭീഷണിയും ഉണ്ടാകില്ല-ദില്ലി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിങ് അറിയിച്ചു.

33,3 ശതമാനം വോട്ടോടെ 31 സീറ്റുകള്‍ നേടിയ ബിജെപിയാണ് ദില്ലിയിലെ ഏറ്റവും വലിയ കക്ഷി. എഎപിക്ക് 29.7 ശതമാനം വോട്ടും കോണ്‍ഗ്രസിന് 24.7 ശതമാനം വോട്ടും ലഭിച്ചു. ശിരോമണി അകാലിദളിനും ജനതാദള്‍ യുനൈറ്റഡിനും സ്വതന്ത്രനും ഓരോ സീറ്റ് വീതം ലഭിച്ചിട്ടുണ്ട്.

English summary
Chief Minister Arvind Kejriwal will today seek a confidence vote to prove that his party has the numbers to continue to govern Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X