കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 മണിക്കൂറോളം ക്യൂവില്‍ കാത്തിരിപ്പ്, ഒടുവില്‍ കെജ്‌രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Google Oneindia Malayalam News

ദില്ലി: ആറ് മണിക്കൂറോളം നീണ്ടും നിന്ന നാടകങ്ങള്‍ക്കൊടുവില്‍ അരവിന്ദ് കെജ്‌രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നീണ്ട വരിയില്‍ അദ്ദേഹം നില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്താണ് കെജ്‌രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.

1

കഴിഞ്ഞ ദിവസം റാലിയില്‍ പങ്കെടുത്ത അദ്ദേഹത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് അവസാന ദിവസം പത്രിക സമര്‍പ്പണം വൈകിയത്. തിരക്കേറിയ ഒരു മുറിയില്‍ അദ്ദേഹം തന്റെ ഊഴം കാത്തിരിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറാലാവുകയും ചെയ്തു. അതേസമയം ഇതിന് പിന്നില്‍ ബിജെപിയാണെന്ന് എഎപി ആരോപിച്ചിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വന്ന മറ്റുള്ളവരുടെ കൈവശം യാതൊരു രേഖകളുമില്ലെന്നും എഎപി ആരോപിച്ചു.

അതേസമയം ബിജെപിയാണ് കെജ്‌രിവാളിന്റെ പത്രിക സമര്‍പ്പണം വൈകിച്ചതെന്ന് മനീഷ് സിസോദിയ ആരോപിച്ചു. 45 പേരെയാണ് ഇതിനായി ബിജെപി നിയോഗിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓരോ വ്യക്തിക്കും ഒരു മണിക്കൂര്‍ സമയമാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ കെജ്‌രിവാള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. തന്റെ ടോക്കണ്‍ നമ്പര്‍ 45 ആണെന്നും, ഒരുപാട് പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നുണ്ടെന്നും, ഇത്രയും പേര്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ദില്ലി ട്രാന്‍സ്‌പോര്‍ട്ട കോര്‍പ്പറേഷനില്‍ കരാര്‍ ജോലികള്‍ നഷ്ടപ്പെട്ട ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമാണ് കെജ്‌രിവാൡനെതിരെ മത്സരിക്കുന്നത്. ഇവര്‍ കഴിഞ്ഞ മസ്ദൂര്‍ ഏക്താ പാര്‍ട്ടിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയിരുന്നു. അതേസമയം ഡിടിസിയിലെ 30 പുറത്താക്കപ്പെട്ട തൊഴിലാളികളും കെജ്‌രിവാളിനെതിരെ സ്വതന്ത്രരായി മത്സരിക്കുന്നുണ്ട്. മസദൂര്‍ ഏക്താ പാര്‍ട്ടി ഒരു സ്ഥാനാര്‍ത്ഥിയെയാണ് മത്സരിപ്പികകുന്നത്. സാധാരണക്കാരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് പോരാട്ടമെന്ന് പാര്‍ട്ടി പറഞ്ഞു.

കെജ്രിവാളിനെ കുരുക്കി, ഇന്ന് അവസാന ദിവസം, നാമനിർദേശ പത്രിക സമർപ്പിക്കാനായില്ല!കെജ്രിവാളിനെ കുരുക്കി, ഇന്ന് അവസാന ദിവസം, നാമനിർദേശ പത്രിക സമർപ്പിക്കാനായില്ല!

English summary
arvind kejriwal files nomination after 6 hour long wait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X