Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം പ്രീണനം; കെജ്രിവാളിന് നോട്ടീസ്

ദില്ലി: അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് രംഗത്തുവന്ന ആം ആദ്മി പാര്‍ട്ടിക്ക് സാമുദായിക വേര്‍തിരിവിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ദില്ലി തിരഞ്ഞെടുപ്പില്‍ മുസ്ലിങ്ങള്‍ തങ്ങള്‍ക്ക് വോട്ടുചെയ്യണം എന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ അഭ്യര്‍ഥന. സാമുദായികമായ പ്രീണനം നടത്തി വോട്ടുചോദിക്കുന്നത് ചട്ടലംഘനമാണ് എന്ന് കാണിച്ചാണ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്.

നവംബര്‍ 25 തിങ്കളാഴ്ച 11 മണിക്ക് മുമ്പേ വിശദീകരണം നല്‍കണമെന്ന് കെജ്രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലാത്ത പക്ഷം കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി ലഘുലേഖകള്‍ പുറത്തിറക്കിയിരുന്നു. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ബി ജെ പി നേതാവ് നരേന്ദ്രമോഡി എന്നിവര്‍ക്കും കമ്മീഷന്‍ നോട്ടീസയച്ചിരുന്നു.

aap

മുന്‍ ദില്ലി മുഖ്യമന്ത്രി മദന്‍ലാല്‍ ഖുറാനയുടെ മകന്‍ ഹരീഷ് ഖുറാനയാണ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ആം ആദ്മി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി കമ്മീഷന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ട്. അഴിമതി വിരുദ്ധ സമരങ്ങളില്‍ ഒപ്പമുണ്ടായിരുന്ന അണ്ണാ ഹസാരെയുമായുള്ള തര്‍ക്കങ്ങള്‍ക്കൊപ്പം കമ്മീഷന്‍ നോട്ടീസ് കൂടി കിട്ടിയത് കെജ്രിവാളിന് തിരിച്ചടിയാകും.

കോണ്‍ഗ്രസ്, ബി ജെ പി പാര്‍ട്ടികളെ അട്ടിമറിച്ച് ദില്ലിയില്‍ ഭരണം പിടിക്കാനാകും എന്ന വിശ്വാസത്തിലാണ് തുടക്കാരെങ്കിലും ആം ആദ്മി പാര്‍ട്ടി. പകുതി വിലയ്ക്ക് കറണ്ട്, ലോക്പാല്‍ ബില്‍ തുടങ്ങിയ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി തങ്ങളുടെ ദില്ലി തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+