കെജ്രിവാള്‍ ഹിറ്റ്‌ലറോ ?
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഹിറ്റ്‌ലറോടുപമിച്ച് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍. ഭഗത്‌സിങ് ക്രാന്തി സേന എന്ന സംഘടനയുടെ പേരിലാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പാര്‍ട്ടിയില്‍ കെജ്രിവാളിന്റെ സമഗ്രാധിപത്യം ചിത്രീകരിക്കുന്നതാണ് പോസ്റ്റര്‍.
കെജ്രിവാളിനെയും ഹിറ്റ്‌ലറെയും തമ്മില്‍ താരതമ്യപ്പെടുത്തുകയാണ് പോസ്റ്ററിലൂടെ ചെയ്യുന്നത്. എ.എ.പിയില്‍നിന്നു പുറത്താക്കിയവരുടെ പേരുകളും പോസ്റ്ററില്‍ പരമാര്‍ശിക്കുന്നുണ്ട്.

ആരെങ്കിലും ആം ആദ്മിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ കെജ്രിവാളിനെ പ്രകീര്‍ത്തിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു.
ആം ആദ്മി പാര്‍ട്ടി പുറത്താക്കിയ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷന്‍ എന്നിവരോടു അനുഭാവം പ്രകടിപ്പിക്കുന്നുണ്ട്. ആം ആദ്മിയില്‍ ആരെങ്കിലും അംഗമാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ കെജ്രിവാളിന്റെ നാമം ഉരുവിട്ടുകൊണ്ടിരിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു












Click it and Unblock the Notifications