കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരവിന്ദ് കെജ്രിവാള്‍ രാജിക്കത്ത് നല്‍കി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയും ആയ അരവിന്ദ് കെജ്രിവാള്‍ രാജിക്കത്ത് നല്‍കി. കഴിഞ്ഞ തവണത്തെ പോലെ മുഖ്യമന്ത്രി സ്ഥാനമല്ല ഇത്തവണ രാജിവക്കാന്‍ ഒരുങ്ങുന്നത്. പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനമാണ്.

Arvind Kejriwal

ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ ആണ് അരവിന്ദ് കെജ്രിവാള്‍. കെജ്രിവാളിന്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും രംഗത്ത് വന്നതിന് പിറകെയാണ് കെജ്രിവാളിന്റെ രാജി.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നയരൂപീകരണത്തിനും ആയി ചേര്‍ന്ന് പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതിക്കാണ് കെജ്രിവാള്‍ രാജിക്കത്ത് നല്‍കിയത്. ദില്ലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നും കെജ്രിവാള്‍ വ്യക്തമാക്കുന്നു.ഫെബ്രുവരി 26 ന് തന്നെ കെജ്രിവാള്‍ രാജിക്കത്ത് നല്‍കിയിരുന്നു എന്നാണ് പാര്‍ട്ടി നേതാക്കള്‍ പ്രറയുന്നത്്. എന്നാല്‍ അന്ന് ചേര്‍ന്ന യോഗം ഇത് ഏകകണ്‌ഠേന തള്ളി എന്നും പറയുന്നു.

എന്തായാലും ദില്ലിയില്‍ മാര്‍ച്ച് നാലിന് നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കെജ്രിവാള്‍ പങ്കെടുക്കില്ലെന്നാണ് വിവരം. പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷണും എതിരെ നടപടിയെടുക്കണം എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

English summary
Arvind Kejriwal resigns fro AAP National Convener post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X