കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരവിന്ദ് കെജ്രിവാൾ നരേന്ദ്ര മോദിയുടെ ഉത്തമ ശിഷ്യനായി മാറുന്നു, പ്രകീർത്തിച്ച് ആർഎസ്എസ്!

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി സെറ്റ് ചെയ്യുന്ന അജണ്ടകളില്‍ ചെന്ന് വീഴുക എന്നതാണ് സമീപകാലത്തായി മിക്ക പ്രതിപക്ഷ പാര്‍ട്ടികളുടേയും ദുര്‍വിധി. എന്നാല്‍ ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന് മുന്നില്‍ ബിജെപിയുടെ പതിവ് തന്ത്രങ്ങളെല്ലാം അപ്പാടെ പാളിപ്പോയി.

ബിജെപി ഉയര്‍ത്തിയിരുന്ന അതേ വികസന മുദ്രാവാക്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തി. മൃദുഹിന്ദുത്വവും സ്വീകരിച്ചു. തിരഞ്ഞെടുപ്പിന് ശേഷവും അതേ വഴി തന്നെയാണ് തങ്ങളുടേതെന്ന് കെജ്രിവാളടക്കം അടിവരയിട്ടുറപ്പിക്കുന്നു. മോദിയുടെ ഉത്തമശിഷ്യനായി കെജ്രിവാള്‍ മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ് ആര്‍എസ്എസ് വിലയിരുത്തുന്നത്.

വർഗീയ കാർഡ് പാളി

വർഗീയ കാർഡ് പാളി

പൗരത്വ നിയമങ്ങള്‍ അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തി ദില്ലിയില്‍ ഹിന്ദുത്വ കാര്‍ഡിറക്കിയുളള ബിജെപിയുടെ പദ്ധതി അടപടലം പൊളിഞ്ഞു. ബിജെപി ഉയര്‍ത്തിയ വര്‍ഗീയ അജണ്ടകളില്‍ വീഴാതെ കെജ്രിവാള്‍ വികസനം മാത്രം പറഞ്ഞു. ജയ് ശ്രീരാമിന് പകരം ജയ് ഹനുമാന്‍ എന്ന മുദ്രാവാക്യം ജനങ്ങള്‍ക്ക് മുന്നിലേക്ക് വെച്ചു. ആ തന്ത്രം ഫലം കാണുകയും ചെയ്തു.

ഭഗവാന്‍ ഹനുമാന് നന്ദി

ഭഗവാന്‍ ഹനുമാന് നന്ദി

തിരഞ്ഞെടുപ്പ് ജയിച്ചതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കെജ്രിവാള്‍ പറഞ്ഞത് ദില്ലിയെ അനുഗ്രഹിച്ചതിന് ഭഗവാന്‍ ഹനുമാന് നന്ദി പറയുന്നു എന്നാണ്. തീര്‍ന്നില്ല, മൂന്നാം കെജ്രിവാള്‍ സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കകം ഗ്രേറ്റര്‍ കൈലാസ് എംഎല്‍എയായ സൗരഭ് ഭരദ്വാജ് തന്റെ മണ്ഡലത്തില്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായനയും ആരംഭിച്ചു.

നരേന്ദ്ര മോദിയുടെ ഉത്തമശിഷ്യൻ

നരേന്ദ്ര മോദിയുടെ ഉത്തമശിഷ്യൻ

എന്ന് മാത്രമല്ല ഏറ്റവും ഒടുവിലായി സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടിരിക്കുന്നത് അയോധ്യയിലെ രാമക്ഷേത്രത്തിനുളളില്‍ ഹനുമാന്‍ പ്രതിഷ്ഠയും വേണം എന്നാണ്. കെജ്രിവാളിന്റെ ഇത്തരം നീക്കങ്ങള്‍ തെളിയിക്കുന്നത് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തമശിഷ്യനായി മാറിയിരിക്കുന്നു എന്നാണ് എന്ന് ദില്ലി ആര്‍എസ്എസിന്റെ നേതാവായ രാജീവ് തുലി പറയുന്നു.

ഭാരത മാതാവിന്റെ ചിത്രം നീക്കി

ഭാരത മാതാവിന്റെ ചിത്രം നീക്കി

അതേസമയം ഏപ്രില്‍ 211ല്‍ അഴിമതിക്കെതിരെ നടന്ന വന്‍ സമരപോരാട്ടത്തില്‍ ഭാരത മാതാവിന്റെ ചിത്രം നീക്കം ചെയ്തവാണ് ആം ആദ്മി പാര്‍ട്ടി നേതാക്കളെന്നത് മറക്കരുതെന്നും തുലി പറയുന്നു. മാത്രമല്ല ഭാരത് മാതാ കീ ജയ് എന്നും വന്ദേ മാതരം എന്നും വിളിക്കുന്നത് അവര്‍ അവസാനിപ്പിച്ചുവെന്നും ആര്‍എസ്എസ് നേതാവ് വ്യക്തമാക്കി.

ആര്‍എസ്എസുകാരുടെ വലിയ പിന്തുണ

ആര്‍എസ്എസുകാരുടെ വലിയ പിന്തുണ

അണ്ണാ ഹസാരെ നയിച്ച അഴിമതിക്കെതിരെ ഇന്ത്യ പരിപാടിക്ക് ആര്‍എസ്എസുകാരുടെ വലിയ പിന്തുണ ഉണ്ടായിരുന്നുവെന്ന് ആര്‍എസ്എസിനെക്കുറിച്ച് പുസ്തകങ്ങള്‍ എഴുതുന്ന രത്തന്‍ സര്‍ദ പറയുന്നു. എന്നാല്‍ കെജ്രിവാള്‍ ഭാരത മാതാവിന്റെ പോസ്റ്റര്‍ നീക്കം ചെയ്തതോടെയാണ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതോടെയുമാണ് ആര്‍എസ്എസുകാര്‍ അകന്നത്.

ബിജെപിയുടെ മറ്റൊരു പതിപ്പ്

ബിജെപിയുടെ മറ്റൊരു പതിപ്പ്

പല മുന്‍ എഎപി നേതാക്കള്‍ക്കും ഇപ്പോഴുളളവര്‍ക്കും ആര്‍എസ്എസ് പശ്ചാത്തലമുണ്ടെന്നും രത്തന്‍ സര്‍ദ പറയുന്നു. ഏത് പാര്‍ട്ടിയില്‍ ചേരാനും ആര്‍എസ്എസുകാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.. ഗുജറാത്തില്‍ ഏറെക്കാലം കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നത് മുന്‍ ആര്‍എസ്എസ് നേതാവായിരുന്നുവെന്നും സര്‍ദ പറയുന്നു. ജയ് ശ്രീറാമിന് പകരമായി ജയ് ഹനുമാനെ പ്രതിഷ്ഠിക്കുന്നത് ബിജെപിയുടെ മറ്റൊരു പതിപ്പാകുന്നതിന് തുല്യമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ആർഎസ്എസ് ബന്ധമുണ്ടോ?

ആർഎസ്എസ് ബന്ധമുണ്ടോ?

കെജ്രിവാളിന് തുടക്കക്കാലത്ത് ആര്‍എസ്എസ് ബന്ധമുണ്ടായിരുന്നു എന്നുളള ചര്‍ച്ചകള്‍ നേരത്തെ തന്നെ ഉയര്‍ന്ന് വന്നിട്ടുളളതാണ്. അണ്ണാ ഹസാരെയുടെ സമരകാലത്ത് ആര്‍എസ്എസിന്റെ പല നേതാക്കളുമായി കെജ്രിവാള്‍ ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് ബിജെപി നേതാവ് ആര്‍ ബാലശങ്കര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആര്‍എസ്എസിന്റെ പല യോഗങ്ങളിലും കെജ്രിവാള്‍ പങ്കെടുത്തിരുന്നുവെന്നും ഗോവിന്ദാചാര്യയുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്നു എന്നും വെളിപ്പെടുത്തലുണ്ട്.

മോദിയെ തൊടാതെ

മോദിയെ തൊടാതെ

എല്‍കെ അദ്വാനിയുമായി അന്നും ഇപ്പോഴും കെജ്രിവാള്‍ അടുത്ത ബന്ധം തുടരുന്നുണ്ടെന്നും ബാലശങ്കര്‍ വെളിപ്പെടുത്തുകയുണ്ടായി. സമീപകാലത്തായി ബിജെപിയെയോ പ്രത്യേകിച്ച് നരേന്ദ്ര മോദിയേയോ അമിത് ഷായേയോ കടന്നാക്രമിക്കുന്നതൊന്നും കെജ്രിവാളിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കശ്മീര്‍ വിഷയത്തില്‍ കെജ്രിവാള്‍ കേന്ദ്രത്തെ പിന്തുണയ്ക്കുകയാണ്. പൗരത്വ നിയമത്തെ ഇതുവരെ തുറന്ന് എതിര്‍ക്കാനും കെജ്രിവാള്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

English summary
Arvind Kejriwal has become a true disciple of Narendra Modi, says Delhi RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X