കെജ്രിവാളിനെതിരെ വനിതകളുടെ പ്രതിഷേധം
അമേഠി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ചരിത്രത്തെ തന്നെ ഞെട്ടിച്ചുകൊണ്ടായിരുന്നു ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന്റെ വിജയം. മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോഴും കെജ്രിവാളിന് ലഭിച്ച ജനപിന്തുണ അത്രയും വലുതായിരുന്നു. പക്ഷെ പെട്ടെന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് ജനാധിപത്യ വ്യവസ്ഥയെ അപമാനിച്ച കെജ്രിവാളിനെ പിന്തുണച്ചവര്‍ പോലും തിരിഞ്ഞു കൊത്തി.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം എവിടെപ്പോയാലും കെജ്രിവാളിന് അക്രമണവും പ്രതിഷേധവും അപമാനവും മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ പരിപാടിയ്ക്ക് പോയപ്പോഴൊക്കെ അപമാനവും അക്രമണവും നേരിടേണ്ടിവന്നു. ഒടുവിലിപ്പോള്‍ അമേഠിലെത്തിയപ്പോള്‍ സ്ത്രീകളും രംഗത്തിറങ്ങി.

അയോദ്ധ്യ നഗറില്‍ തിരഞ്ഞെടുപ്പ് റാലിയ്ക്ക് എത്തിയപ്പോഴാണ് കെജ്രിവാളിനും സംഘത്തിനും നേരെ സ്ത്രീകളുടെ പ്രതിഷേധമുണ്ടായത്. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മത്സരിക്കുന്ന എ എ പി സ്ഥാനാര്‍ത്ഥി കുമാര്‍ വിശ്വാസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു കെജ്രിവാളും സംഘവും.
കരിങ്കൊടി കാണിച്ചാണ് ഒരു സംഘം സ്ത്രീകള്‍ കെജ്രിവാളിനെ വരവേറ്റത്. രാഹുല്‍ ഗാന്ധിയ്ക്ക് സിന്ദാബാദ് വിളിച്ച ഇവര്‍ കെജ്രിവാളിനെ ഗോ ബാക്ക് അടിച്ചു. ദില്ലിയില്‍ നിന്ന് പേടിച്ചോടിയ കെജ്രിവാള്‍ ഗോ ബാക്ക് എന്നായിരുന്നു പ്രതിഷേധം നടത്തിയ സ്ത്രീകളുടെ മുദ്രാവാക്യം.












Click it and Unblock the Notifications