കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച

  • By Aswathi
Google Oneindia Malayalam News

ദില്ലി: അരവിന്ദ്‌ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ലഫ്. ഗവര്‍ണര്‍ എഎപിയ്ക്ക് നല്‍കിയ അനുമതിയ്ക്ക് രാഷ്ട്രപതി അന്തിമ അംഗീകാരം നല്‍കിയതോടെയാണ് സത്യ പ്രതിജ്ഞാ ചടങ്ങിനുള്ള തിയ്യതി നിശ്ചയിച്ചത്. ഇത് സംബന്ധിച്ച രാഷ്ട്രപതിയുടെ ഔദ്യോഗിക വിജ്ഞാപനം ആഭ്യന്തരമന്ത്രാലയം ഗവര്‍ണര്‍ക്ക് അയച്ചു.

അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടന്ന രാംലീല മൈതാനത്തില്‍ ശനിയാഴ്ച 12 മണിക്കായിരിക്കും സത്യപ്രതിജ്ഞ. അരവിന്ദ്‌ കെജ്രിവാളിനൊപ്പം മനീഷ് സിസോദിയ, സൗരഭ ഭരദ്വാജ്, സോംനാഥ്, ഭാരതി, രാഖി ബിര്‍ള, സത്യേന്ദ്ര ജെയിന്‍ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിയ്ക്കുമെന്നും സത്യപ്രതിജ്ഞ കഴിയുന്നതുവരെ വിമര്‍ശകര്‍ കാത്തിരിക്കണമെന്നും കെജ്രവാള്‍ അഭ്യര്‍ത്ഥിച്ചു.

Aam Aadmi Party

അതേസമയം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയ എംഎല്‍എ വിനോദ് കുമാര്‍ ബെന്നി ബുധനാഴ്ച കളംമാറ്റിച്ചവിട്ടി. എംഎല്‍എയോ മന്ത്രിയോ ആകാന്‍ തനിക്ക് യാതൊരു ആഗ്രഹവുമില്ലെന്നും ഇത് സംബന്ധിച്ച പരക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നുമാണ് രാവിലെ ബെന്നി പ്രതികരിച്ചത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കവെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഹസാരെയെ ക്ഷണിക്കുന്ന കാര്യം ആലോചിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു.

അതിനിടെ കൗശംബിയിലെ പാര്‍ട്ടി ഓഫീസിനു മുന്നില്‍ കെജ്രിവാള്‍ നിയുക്ത സര്‍ക്കാറിന്റെ ആദ്യ ജനസഭ സംഘടിപ്പിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. പുറത്തു നിന്ന് പിന്തുണ നല്‍കുമെന്ന കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

English summary
Aam Aadmi Party chief Arvind Kejriwal will be sworn in as Delhi's Chief Minister on December 28 at noon at Ramlila Maidan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X