കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ ജനങ്ങളെ അപമാനിക്കുന്ന തീരുമാനം, ലെഫ് ഗവര്‍ണര്‍ക്കെതിരെ കെജ്രിവാള്‍

Google Oneindia Malayalam News

ദില്ലി: സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്ത അഭിഭാഷക പാനലിനെ തള്ളിക്കളഞ്ഞ ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിനെതിരെ പ്രതിഷേധവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കര്‍ഷകരുടെ കേസുമായി ബന്ധപ്പെട്ടായിരുന്നു അഭിഭാഷകരുടെ പാനലിനെ നിയമിക്കാന്‍ തീരുമാനിച്ചത്. ഗവര്‍ണറുടെ തീരുമാനം ദില്ലി ജനതയെ അപമാനിക്കുന്നതിന് സമാനമാണെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. മന്ത്രിസഭ എടുത്ത തീരുമാനം എങ്ങനെയാണ് തള്ളിക്കളയുകയെന്നും കെജ്രിവാള്‍ ചോദിച്ചു.

1

ചരിത്രപരമായ ഭൂരിപക്ഷം നല്‍കിയാണ് ദില്ലിയിലെ ജനങ്ങള്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചത്. ബിജെപിയെ ജനങ്ങള്‍ തുരത്തിയോടിച്ചു. എന്നാല്‍ ബിജെപി ദില്ലിയില്‍ കളിക്കുന്നത് രാഷ്ട്രീയമാണ്. ബിജെപി രാജ്യത്തെ ഭരിക്കട്ടെ, അവര്‍ക്ക് കേന്ദ്രം ഭരിക്കാനാണ് ജനങ്ങള്‍ അധികാരം നല്‍കിയത്. എഎപിക്ക് ദില്ലിയില്‍ ഭരിക്കാനും. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ കേന്ദ്രം ഇടപെടുന്നത് ദില്ലിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ്. ബിജെപി ജനാധിപത്യത്തെ ബഹുമാനിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.

നേരത്തെ ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ദില്ലി പോലീസ് സെലക്ട് ചെയ്ത പാനലിനായിരുന്നു അനുമതി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന് മാത്രമായിരുന്നു ഇവര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കര്‍ഷകര്‍ക്കെതിരെ ജനുവരി 26ലെ അക്രമത്തില്‍ ഫയല്‍ ചെയ്ത കേസില്‍ ദില്ലി പോലീസിന്റെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായി എഎപി സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഈ തീരുമാനമാണ് ഗവര്‍ണര്‍ തള്ളിയത്. പകരം ദില്ലി പോലീസ് നല്‍കിയ പാനലിന് അനുമതി നല്‍കുകയും ചെയ്തു.

ഈ തീരുമാനം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഏല്‍പ്പിച്ചതായിരുന്നു. എന്നാല്‍ അടിയന്തര നടപടി വേണമെന്നുള്ളത് കൊണ്ട് തന്റെ അധികാരം ഉപയോഗിച്ച് പതിനൊന്ന് പേരെ ദില്ലി പോലീസ് തന്ന പട്ടികയില്‍ നിന്ന് നിയമിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രത്തിന് ഈ വിഷയത്തില്‍ എന്ത് താല്‍പര്യമാണ് ഉള്ളത്. കേന്ദ്രത്തിന് അഭിഭാഷകരെ തിരഞ്ഞെടുക്കാമെങ്കില്‍ ദില്ലിയില്‍ ഒരു സര്‍ക്കാരിന്റെ ആവശ്യമെന്താണെന്നും മനീഷ് സിസോദിയ ചോദിച്ചു. എല്ലാ കാര്യത്തിലും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഗവര്‍ണക്കില്ലെന്നും സിസോദിയ പറഞ്ഞു.

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
arvind kejriwal hits out at lt governor, says his action an insults to delhi people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X