കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരവിന്ദ് കെജ്രിവാളിന്റെ സത്യപ്രജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം!

Google Oneindia Malayalam News

ദില്ലി: ഫെബ്രുവരി 16 ന് രാംലീല മൈതാനില്‍ നടക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ സത്യ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ക്ഷണം. നിയമസഭാതെരഞ്ഞെടുപ്പില്‍ 70 ല്‍ 62 സീറ്റും പിടിച്ചെടുത്ത് ഭരണത്തുടര്‍ച്ച നേടിയ കെജ്രിവാള്‍ ബിജെപിയെ 8 സീറ്റുകളിലേക്ക് ഒതുക്കിയാണ് രാജ് തലസ്ഥാനം ഇത്തവണയും കെജ്രിവാൾ പിടിച്ചെടുത്തത്.

ബിജെപിയായിരുന്നു അം ആദ്മി പാർട്ടിയുടെ പ്രധാന എതിരാളി. ബിജെപി സംസ്ഥാന നേതൃത്വം പോലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള അടി പതറലായിരുന്നു പാർട്ടിക്ക് ദില്ലിയിൽ ലഭിച്ചത്. ഇത് മൂന്നാം തവണയാണ് കെജ്രിവാളിന്‍റെ നേതൃത്വത്തില്‍ ആംആദ്മി പാര്‍ട്ടി ദില്ലിയില്‍ അധികാരത്തിലേറുന്നത്.

Naredra Modi

ദില്ലിക്കാരുടെ മകനും, സഹോദരനുമൊക്കെയായ അരവിന്ദ് കെജ്‍രിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എല്ലാ ദില്ലിക്കാര്‍ക്കും സ്വാഗതമെന്നായിരുന്നു ആം ആദ്മി നേതാവ് മനീഷ് സിസോദിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. മറ്റൊരു സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളോ മുഖ്യമന്ത്രിമാരോ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ആംദ്മി നേതാവ് ഗോപാല്‍ റായ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ പ്രധാമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ച് കേന്ദ്രവുമായുള്ള ബന്ധം സുഗമമാക്കാനുള്ള ശ്രമത്തിലാണ് കെജ്രിവാൾ എന്നാണ് പുറത്ത് വരുന്ന സൂചനകൾ. മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിര്‍ന്ന നേതാക്കൾക്ക് പുതിയ മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ ലഭിച്ചേക്കുമെന്നാണ് സൂചനകൾ. അതിഷി മര്‍ലേന, രാഘവ് ചന്ദ ഉൾപ്പടെ യുവമുഖങ്ങളും ഇത്തവണ മന്ത്രിസഭയിൽ ഉണ്ടാകും.

English summary
Arvind Kejriwal invites PM Modi for his swearing-in ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X