കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ ഏകാധിപതിയല്ലെന്നും എഎപി രാഷ്ട്രീയത്തിലെ സ്റ്റാര്‍ട്ടപ്പാണെന്നും പ്രാണ്‍ കുറുപ്പ്

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ 'സ്റ്റാര്‍ട്ട് അപ്' എന്നു വിശേഷിപ്പിച്ചിരിക്കുകയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹപാഠിയും സുഹൃത്തും മലയാളിയുമായ പ്രാണ്‍ കുറുപ്പ്. പ്രാണിന്റെ പുതിയ പുസ്തകമായ 'അരവിന്ദ് കെജ്രിവാള്‍ ആന്റ് ദി ആം ആദ്മി പാര്‍ട്ടി: ആന്‍ ഇന്‍സൈഡ് ലുക്ക്' എന്ന പുസ്തകത്തിലാണ് പ്രാണ്‍ ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്.

പ്രമുഖ വ്യവയായിയും സിലിക്കോണ്‍ വാലി ഇന്ത്യ പ്രൊഫഷണല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാണ് പ്രാണ്‍ കുറുപ്പ്. ഖൊരഖ്പൂര്‍ ഐഐടിയിലാണ് കെജ്രിവാളും പ്രാണ്‍കുറുപ്പും സഹപാഠികളായത്. തനിക്ക് വളരെ അടുത്തറിയാവുന്ന കെജ്രിവാളിനെ കുറിച്ചും ആം ആദ്മി പാര്‍ട്ടിയുടെ നിലനില്‍പ്പിനെ കുറിച്ചുമെല്ലാം പ്രാണ്‍ പറയുന്നതു കേള്‍ക്കൂ..

യുനപക്ഷ സാക്ഷരതാ നിരക്കില്‍ മുസ്ലീങ്ങള്‍ മുന്നിലെന്ന് കണക്കുകള്‍ യുനപക്ഷ സാക്ഷരതാ നിരക്കില്‍ മുസ്ലീങ്ങള്‍ മുന്നിലെന്ന് കണക്കുകള്‍

കെജ്രിവാളിന്റെ കാഴ്ചപ്പാടുകള്‍

കെജ്രിവാളിന്റെ കാഴ്ചപ്പാടുകള്‍

കെജ്രിവാളിന്റെ ജീവിതവും രാഷ്ട്രീയ കാഴ്ചപ്പാടുകളും എല്ലാവര്‍ക്കും മാതൃകയാണ്. മൂലധനമില്ലാതെ ഒരു പാട് സ്വപ്‌നം കാണുന്ന ഒരു നേതാവാണ് അദ്ദേഹം. എ എ പി യുടെ രൂപീകരണത്തോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവുണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല.

കെജ്രിവാള്‍ ഏകാധിപതിയല്ല

കെജ്രിവാള്‍ ഏകാധിപതിയല്ല

പലരും കെജ്രിവാളിനെ ഏകാധിപതിയെന്ന് വിളിക്കുന്നു. പാര്‍ട്ടി പറയുന്നതു അനുസരിക്കുന്ന നേതാവാണ് അദ്ദേഹം .ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും എ എ പി യില്‍ ആളുകള്‍ ചേരുന്നു. അവര്‍ തന്നെ ഒഴിഞ്ഞു പോകുന്നു. അതിന് അദ്ദേഹത്തെ പറഞ്ഞിട്ട് കാര്യമില്ല. ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അനുയായികളുടെ നിര്‍ബന്ധം കൊണ്ടുമാത്രമാണ് അദ്ദേഹം മത്സരിച്ചത്.

കേന്ദ്രത്തിന്റെ അധികാരങ്ങള്‍

കേന്ദ്രത്തിന്റെ അധികാരങ്ങള്‍

അസ്ഥാനത്തെല്ലാം കേന്ദ്രത്തിന്റെ അധികാരങ്ങള്‍ ദില്ലി സര്‍ക്കാരിനു മേല്‍ ചുമത്തുന്നതാണ് പലപ്പോഴുംകെജ്രിവാളും മോദിയും തമ്മിലുളള അസ്വാരസ്യങ്ങള്‍ക്കു കാരണം

'കെജ്രിവാള്‍ ആന്റ് ദി ആം ആദ്മി പാര്‍ട്ടി: ആന്‍ ഇന്‍സൈഡ് ലുക്ക് '

'കെജ്രിവാള്‍ ആന്റ് ദി ആം ആദ്മി പാര്‍ട്ടി: ആന്‍ ഇന്‍സൈഡ് ലുക്ക് '

'കെജ്രിവാള്‍ ആന്റ് ദി ആം ആദ്മി പാര്‍ട്ടി: ആന്‍ ഇന്‍സൈഡ് ലുക്ക്' എന്ന പുസ്തകത്തില്‍ പറയാന്‍ ശ്രമിച്ചിരിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എഎപി യെ പോലുളള പാര്‍ട്ടിയുടെ സ്വാധീനമാണ്. യുവാക്കളെ ഏറ്റവും കൂടുതല്‍ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കുന്നതും അതിന്റെ ആശയങ്ങളാണ്. അതുകൊണ്ടു തന്നെ എഎപിയെ രാഷ്ട്രീയത്തിലെ 'സ്റ്റാര്‍ട്ട് അപ്' ആയി കാണുന്നതില്‍ തെറ്റില്ല.

English summary
In Arvind Kejriwal and the Aam Aadmi Party: An Inside Look(Bloomsbury), Kurup brings together both professional and personal insight to give a unique insight into AAP as a start-up in the political space.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X