Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ നേരിടാന്‍ കെജ്രിവാള്‍, ആം ആദ്മിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി? അണിയറയില്‍ വന്‍ പദ്ധതി

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടിയുടെ 2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ 'മേക്ക് ഇന്ത്യ നമ്പര്‍ 1' മിഷനുമായി തുടക്കം കുറിച്ചു. 130 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും നല്‍കിയാല്‍ രാജ്യം സമ്പന്നവും വികസിതവും ആകുമെന്ന് അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതാണെങ്കിലും, സ്ത്രീകള്‍ക്ക് ആദരവും സുരക്ഷയും തുല്യ അവസരങ്ങളും നല്‍കണം, കര്‍ഷകര്‍ക്ക് ന്യായവും ആദായകരവുമായ വിലകള്‍ ഇന്ത്യ ഒരു വികസിത രാഷ്ട്രമാകാനുള്ള നിര്‍മാണ ബ്ലോക്കുകളായിരിക്കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഞാന്‍ രാജ്യത്തുടനീളം യാത്ര ചെയ്യുകയും ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും.

1

130 കോടി ഇന്ത്യക്കാരുടെ ഒരു സഖ്യം ഞങ്ങള്‍ കെട്ടിപ്പടുക്കും, കെജ്രിവാള്‍ പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെജ്രിവാളായിരിക്കും പാര്‍ട്ടിയുടെ പ്രധാനമന്ത്രി മുഖമെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിനായാണ് 'മേക്ക് ഇന്ത്യ നമ്പര്‍ 1' മിഷന്‍ ആരംഭിച്ചതെന്നും വിലയിരുത്തലുണ്ട്. അതേസമയം ഇക്കാര്യം ആം ആദ്മി പാര്‍ട്ടിയുടെ പരമോന്നത സമിതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

2

കെജ്രിവാള്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി മുഖമാകുമോ എന്ന ചോദ്യത്തിന്, അദ്ദേഹത്തിന് ജനങ്ങളുടെയും പാര്‍ട്ടിയുടെയും വിശ്വാസമുണ്ടെന്ന് എ എ പി എം എല്‍ എ മദന്‍ ലാല്‍ പറഞ്ഞു. ആളുകള്‍ക്ക് അദ്ദേഹത്തില്‍ മാത്രമാണ് പ്രതീക്ഷ കാണുന്നത് എന്നും മദന്‍ ലാല്‍ അവകാശപ്പെട്ടു. അതേസമയം ഈ ദേശീയ ദൗത്യത്തില്‍ മറ്റൊരു പാര്‍ട്ടിയുമായും എ എ പിക്ക് ഒരു ബന്ധവുമില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു.

3

രാഷ്ട്രീയ ലൈനുകള്‍ക്ക് മുകളില്‍ ഉയരാന്‍ ശ്രമിക്കുന്ന കെജ്രിവാള്‍, കോണ്‍ഗ്രസും ബി ജെ പിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ എതിരാളികളോടും രാജ്യത്തെ ദേശസ്നേഹികളോടും ദേശീയ ദൗത്യത്തില്‍ ചേരാന്‍ ആഹ്വാനം ചെയ്തു. 75 വര്‍ഷം ഇതിനകം മതം, ജാതി തര്‍ക്കങ്ങളില്‍ പാഴാക്കിയെന്നും ഇപ്പോള്‍ ഒരു കുടുംബമായി പെരുമാറാനുള്ള സമയമായെന്നും കെജ്രിവാള്‍ പറഞ്ഞു.

4

വൈരാഗ്യങ്ങള്‍ അവസാനിപ്പിച്ച് സ്നേഹത്തോടെ ജീവിക്കേണ്ട സമയം. നമ്മള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ ഇന്ത്യക്ക് ലോക ഒന്നാം നമ്പര്‍ ആകാന്‍ കഴിയൂ, അദ്ദേഹം പറഞ്ഞു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ പാര്‍ട്ടി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ നില മെച്ചപ്പെടുത്താനാണ് അദ്ദേത്തിന്റെ ശ്രമം.

ഇവിടെ ഏത് ഡ്രെസും ഓക്കെ ആണ്...ലുക്ക് പിന്നെ പറയേണ്ടല്ലോ; ദാവണിയില്‍ ഷംനയുടെ കലക്കന്‍ ചിത്രങ്ങള്‍ കാണാം

5

നിലവില്‍ രണ്ട് സംസ്ഥാനങ്ങളില്‍ സര്‍ക്കാരുള്ള ഏക ബി ജെ പി, കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയാണ് ആം ആദ്മി. നിയമസഭാ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ലോക്സഭാ പോരാട്ടത്തിന് തികച്ചും വ്യത്യസ്തമായ വെല്ലുവിളികളുണ്ടെന്ന് നന്നായി മനസ്സിലാക്കിയ ആം ആദ്മി ജനങ്ങളെ ആകര്‍ഷിക്കുന്നതിനായാണ് മേക്ക് ഇന്ത്യ നമ്പര്‍ 1 മായി വരുന്നത്.

6

ദല്‍ഹിയില്‍ അമ്പരപ്പിക്കുന്ന വിജയങ്ങള്‍ നേടിയിട്ടും, ഇവിടെ നിന്ന് ഒരു ലോക്സഭാ സീറ്റ് പോലും നേടാന്‍ എ എ പിക്ക് കഴിഞ്ഞിട്ടില്ല. 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍, ആം ആദ്മി നാല് സീറ്റുകള്‍ നേടി. ഇതെല്ലാം എല്ലാം പഞ്ചാബില്‍ നിന്നായിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നിന്ന് ഒരു സീറ്റ് മാത്രം നേടി.

7

നിലവില്‍ ലോക്സഭയില്‍ പാര്‍ട്ടിക്ക് സീറ്റുകളൊന്നുമില്ല, രാജ്യസഭയില്‍ 10 സീറ്റുകളാണുള്ളത്. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാന്‍ കെജ്രിവാള്‍ 2014-ല്‍ ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ആ പോരാട്ടത്തില്‍ അദ്ദേഹം പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്തെത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+