കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന്‍റെ പിന്തുണ തേടി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് അരവിന്ദ് കെജരിവാള്‍

  • By
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. വെള്ളിയാഴ്ച രാവിലെയാണ് കെജരിവാള്‍ പ്രധാനമന്ത്രിയെ കണ്ടത്. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെ അഭിനന്ദിച്ച കെജരിവാള്‍ ദില്ലിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണ ഉണ്ടാകണമെന്നും നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു.

modiaap

<strong>16 ടിഡിപി എംഎല്‍എമാര്‍ ബിജെപിയിലേക്ക്?മറുകണ്ടം ചാടിക്കാനുറച്ച് ബിജെപിയുടെ നീക്കം,വെളിപ്പെടുത്തല്‍</strong>16 ടിഡിപി എംഎല്‍എമാര്‍ ബിജെപിയിലേക്ക്?മറുകണ്ടം ചാടിക്കാനുറച്ച് ബിജെപിയുടെ നീക്കം,വെളിപ്പെടുത്തല്‍

സന്ദര്‍ശന കാര്യം അരവിന്ദ് കെജരിവാള്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. വര്‍ഷകാലത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സേവ് വാട്ടര്‍ പ്രചരണത്തിന് നരേന്ദ്ര മോദിയുടെ പിന്തുണ തേടി. വര്‍ഷ കാലത്ത് യമുനയിലെ വെള്ളം സംരക്ഷിക്കാന്‍ ദില്ലി സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. വര്‍ഷ കാലത്ത് ലഭിക്കുന്ന വെള്ളം ദില്ലിയിലെ ഒരു വര്‍ഷത്തെ ആവശ്യത്തിന് തികയുമെന്നാണ് കണക്കാക്കപ്പെടുന്നത്. പദ്ധതിക്കായി കേന്ദ്ര സഹായം തേടിയിട്ടുണ്ട്. ഏറെ പ്രശംസിക്കപ്പെട്ട മൊബല്ല ക്ലിനിക്ക് സ്കൂളുകള്‍ സന്ദര്‍ശിക്കാന്‍ മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

<strong>കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ നിലംപതിക്കുന്നു? ഉടന്‍ തിരഞ്ഞെടുപ്പ് വേണ്ടി വരുമെന്ന് ദേവഗൗഡ</strong>കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ നിലംപതിക്കുന്നു? ഉടന്‍ തിരഞ്ഞെടുപ്പ് വേണ്ടി വരുമെന്ന് ദേവഗൗഡ

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണയും ദില്ലി ബിജെപി തൂത്തുവാരിയിരുന്നു. മോദി തരംഗത്തില്‍ പിടിച്ച് നില്‍ക്കാന്‍ പോലും ആംആദ്മിക്കും കോണ്‍ഗ്രസിനും സാധിച്ചിരുന്നില്ല. ഇത്തവണ ബിജെപിയെ താഴെയിറക്കുകയെന്ന ലക്ഷ്യവുമായി ബദ്ധ ശത്രുവായ കോണ്‍ഗ്രസുമായി ആംആദ്മി സഖ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് സഖ്യം സംബന്ധിച്ച് ധാരണയില്‍ എത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും കഴിഞ്ഞിരുന്നില്ല. സഖ്യം ഉണ്ടായിരുന്നെങ്കില്‍ ബിജെപിയുടെ മുന്നേറ്റം തടയിടാന്‍ സാധിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

<strong>ടിഡിപി എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നത് നായിഡുവിന്‍റെ ഗെയിം പ്ലാന്‍, നടന്നത് വന്‍ നീക്കമെന്ന്</strong>ടിഡിപി എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നത് നായിഡുവിന്‍റെ ഗെയിം പ്ലാന്‍, നടന്നത് വന്‍ നീക്കമെന്ന്

English summary
Arvind kejriwal met PM Narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X