ദില്ലി റെയില്‍വെ സ്‌റ്റേഷനില്‍ കെജ്രിവാളിനെതിരെ ബിജെപി മഹിള മോര്‍ച്ചയുടെ പ്രതിഷേധം
ദില്ലി: ദില്ലി റെയില്‍വെ സ്‌റ്റേഷനില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. വ്യാഴാഴ്ച രാവിലെ ലുധിയാനയിലേക്ക് പുറപ്പെടുന്നതിനായി റെയില്‍വെ സ്റ്റേഷനിലെത്തിയ കെജ്രിവാളിനെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിക്കുകയായിരുന്നു.
ബിജെപി മഹിള മോര്‍ച്ച പ്രവര്‍ത്തകരാണ് ഉപരോധിക്കുന്നത്. കെജ്രിവാള്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതിഷേധിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു ഉപരോധം.

സെക്‌സ് ടേപ്പില്‍ കുടുങ്ങിയ എഎപി മന്ത്രിസഭയിലെ സന്ദീപ് കുമാറിനെ കെജ്രിവാള്‍ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുന്നതിന് ചില നേതാക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന് കഴിഞ്ഞ ദിവസം എഎപി എംഎല്‍എ ദേവേന്ദ്ര ഷെരാവത്ത് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ബിജെപി പ്രതിഷേധം ശക്തമായത്. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെയോഗത്തില്‍ പങ്കെടുക്കാനാണ് കെജ്രിവാള്‍ ലുധിയാനയിലേക്ക് പോകുന്നത്.












Click it and Unblock the Notifications