Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി 25 കോടി രൂപ കൈക്കൂലി വാങ്ങിയതായി കെജ്‌രിവാള്‍

ദില്ലി: നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ദില്ലി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് കെജ് രിവാള്‍ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. 25 കോടി രൂപ 2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി കൈക്കൂലി വാങ്ങിയതായാണ് ആരോപണം.

ഇതുസംബന്ധിച്ച് തെളിവുകളും തന്റെ കൈയ്യിലുണ്ടെന്ന് കെജ് രിവാള്‍ പറയുന്നു. 2013ല്‍ ആദിത്യ ബിര്‍ലയുടെ ഡല്‍ഹിയിലെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ ഇതിന്റെ തെൡവുകള്‍ കണ്ടെത്തിയിരുന്നു. ബിര്‍ല ഗ്രൂപ്പ് 25 കോടി രൂപ നല്‍കിയതായി ലാപ്‌ടോപ്പിലെ രേഖകള്‍ വ്യക്തമാക്കുന്നു.

കൂടാതെ, പണം നല്‍കിയതുമായി ബന്ധപ്പെട്ട് 2012 നവംബര്‍ 16ന് അയച്ച ഇമെയില്‍ വിവരങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. അതിന്റെ കോപ്പി അദ്ദേഹം നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാമെന്നും കെജ് രിവാള്‍ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് രാഷ്ട്രപതി ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

kejriwal

നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ആം ആദ്മി ശക്തമായി എതിര്‍ത്തിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ സമരപരിപാടിക്ക് നേതൃത്വം നല്‍കാനാണ് ആം ആദ്മിയുടെ തീരുമാനം. ഇതിനിടയിലാണ് ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+