കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപിന്തുണ കുറയാതെ അരവിന്ദ് കെജരിവാള്‍! "ആപ്പിന്" കോണ്‍ഗ്രസ് "കൈ" കൊടുക്കുമോ?

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ഡൽഹിയുടെ സ്വന്തം അരവിന്ദ് കെജ്രിവാൾ | Oneindia Malayalam

അഴിമതിയിലും കെടുകാര്യസ്ഥിതിയിലും മനംമടുത്ത ജനതയുടെ പ്രതിനിധിയായാണ് അരവിന്ദ് കെജരിവാളും ആംആദ്മിയും ഇന്ദ്രപ്രസ്ഥത്തിന്‍റെ അധികാരത്തില്‍ എത്തുന്നത്. പ്രമുഖ കക്ഷികളെയെല്ലാം നിഷ്പ്രയാസം തൂത്തെറിഞ്ഞ ജനകീയ നേതാവ് പിന്നീടും അഴിമതി വിരുദ്ധ നടപടികളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു. 2013 ഡിസംബര്‍ 28 ന് അധികാരത്തില്‍ ഏറി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പറവും ജനപ്രീതിയില്‍ ഒട്ടും പിന്നില്‍ അല്ലാതെ ദില്ലിയുടെ മനസില്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു ഈ സാധാരണക്കാരന്‍റെ നേതാവ്.

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ അഴിമതിക്കെതിരെ മാത്രമല്ല മതേതരത്വത്തിനായും സന്ധിയില്ലാതെ ബിജെപിക്കെതിരെ പൊരുതാന്‍ മഹാസഖ്യത്തിന്‍റെ ഭാഗമായും അദ്ദേഹം മുന്‍പന്തിയില്‍ തന്നെ ഉണ്ട്.

 ജനപ്രീതി കുറയാതെ

ജനപ്രീതി കുറയാതെ

ഹരിയാനയിലെ ഇടത്തരം കുടുംബത്തില്‍ ഒരു ഇലക്ട്രിക്കല്‍ എന്‍ജിനയറുടെ മകാനായാണ് അരവിന്ദ് കെജരിവാളിന്‍റെ ജനനം. മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്ന കെജരിവാള്‍. ഐഐടി ഖൊരക്പൂരില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ കെജരിവാള്‍ 1989 ല്‍ ടാറ്റാ സ്റ്റീലില്‍ എന്‍ജിനിയറായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ 1992 ല്‍ അദ്ദേഹം ജോലി ഉപേക്ഷിച്ചു. പിന്നീട് സിവില്‍ സര്‍വ്വീസിനോട് താത്പര്യം തോന്നി അതിന് വേണ്ടി പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ കൊല്‍ക്കത്തയില്‍ മദര്‍തെരേസ ഫൗണ്ടേഷന്‍റെ ഭാഗമായി ജനസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

 സാധാരണക്കാരന്‍റെ നേതാവ്

സാധാരണക്കാരന്‍റെ നേതാവ്

99 ല്‍ കെജരിവാള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിയമിതനായി.എന്നാല്‍ ജനസേവനം ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല. 99 ല്‍ തന്നെ കെജരിവാളും മനീഷ് സിസോദിയയും കൂട്ടരും ചേര്‍ന്ന് ദില്ലിയില്‍ പരിവര്‍ത്തന്‍ എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി. സാമൂഹ്യ സേവനങ്ങള്‍, നികുതി അടയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ തുടങ്ങി സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പരിവര്‍ത്തന്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ പരിവര്‍ത്തന്‍ ഒരു രജിസ്റ്റേഡ് എന്‍ജിഒ ആയിരുന്നില്ല. ഇതോടെ 2005 ല്‍ കെജരിവാളും കൂട്ടരും ചേര്‍ന്ന് കബീര്‍ എന്ന പേരില്‍ ഒരു രജിസ്റ്റേഡ് എന്‍ജിഒ തുടങ്ങി. സാധാരണക്കാരന് വേണ്ടി തന്നെയാണ് കബീറും പ്രവര്‍ത്തിച്ചത്.

 രാജിവെച്ചു

രാജിവെച്ചു

വിവരാവകാശ നിയമത്തിന്‍റെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലായിരുന്നു കബീര്‍ ശ്രദ്ധപതിപ്പിച്ചത്. 2006 ല്‍ കെജരിവാള്‍ ജോലി രാജിവെച്ചു. പരിവര്‍ത്തനിലൂടെയുള്ള അരവിന്ദ് കെജരിവാളിന്‍റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് മാഗ്സസെ അവാര്‍ഡ് നേടികൊടുക്കാന്‍ കാരണമായി. എന്നാല്‍ അണ്ണാ ഹസാരെയ്ക്കൊപ്പം അഴിമതി വിരുദ്ധ സമരം തുടങ്ങിയതോടെയാണ് അരവിന്ദ് കെജരിവാള്‍ ജനശ്രദ്ധ നേടിതുടങ്ങിയത്.

 ജന്‍ ലോക്പാല്‍

ജന്‍ ലോക്പാല്‍

ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന ആശയത്തോടെ 2011 ല്‍ കെജരിവാള്‍, കിരണ്‍ ബേദി, അണ്ണാ ഹസാരെ എന്നിവരുടെ നേതൃത്വത്തില്‍ ദില്ലിയിലെ ജന്തര്‍ മന്ദറില്‍ ജന്‍ലോക്പാല്‍ ബില്ലിനായി സമരം നടന്നു. സമൂഹത്തിന്‍റെ വിവിധ മേഖലയില്‍ ഉള്ളവര്‍ സമരത്തിന് പിന്തുണയുമായി ജന്ദര്‍ മന്ദറില്‍ അണിനിരന്നു. അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ ഒരു സ്വതന്ത്ര സമിതി അഥവാ ജനലോക്പാല്‍ വേണമെന്നായിരുന്നു സമരത്തിന്‍റെ ആവശ്യം. എത്ര ഉന്നതരായവരായും അഴിമതിയാരോപണം ഉയര്‍ന്നാല്‍ അന്വേഷണം നടത്തുക, ഒരുവര്‍ഷത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി നടപടിക്ക് ശുപാര്‍ശ ചെയ്യുക എന്നും ആവശ്യം ഉയര്‍ന്നു.

 തര്‍ക്കങ്ങള്‍ ഉടലെടുത്തു

തര്‍ക്കങ്ങള്‍ ഉടലെടുത്തു

രാഷ്ട്രീയക്കാരായാലും ഉദ്യോഗസ്ഥരായാലും അതത് സര്‍ക്കാറുകളുടെ യാതൊരുവിധ നിയന്ത്രണമോ സമ്മര്‍ദ്ദമോ കൂടാതെ പ്രവര്‍ത്തിക്കാനുള്ള എല്ലാ അധികാരങ്ങളും ഈ സമിതിക്കുണ്ടായിരിക്കണം എന്നായിരുന്നു പ്രധാന ആവശ്യങ്ങള്‍. മുന്‍ ജഡ്ജിയും കര്‍ണാടക ലോകായുക്തയുമായ സന്തോഷ് ഹെഗ്‌ഡേ, മുതിര്‍ന്ന് നിയമജ്ഞന്‍ പ്രശാന്ത് ഭൂഷണ്‍, അരവിന്ദ് കെജരിവാള്‍ എന്നിവരായിരുന്നു ബില്ലിന്‍റെ കരടിന് രൂപം നല്‍കിയത്. സര്‍ക്കാര്‍ ആവശ്യം പരിഗണിക്കുകയും ഒരു ബില്‍ തയ്യാറാക്കുകയും ചെയ്തു.
എന്നാല്‍ രാഷ്ട്രീക്കാരെ സഹായിക്കാന്‍ മാത്രമേ ബില്‍ ഉതകൂ എന്ന് വ്യക്തമാക്കി ബില്ലിനെതിരെ സമരക്കാര്‍ രംഗത്തെത്തി. ഇതിനിടെ സമര നേതാക്കളായ അരവിന്ദ് കെജരിവാളിനും കിരണ്‍ ബേദിക്കും ഹസാരയ്ക്കുമിടയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തു.

 രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

ഇന്ത്യന്‍ രാഷ്ട്രീയത്തെ അഴിമതി മുക്തമാക്കണമെങ്കില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നായിരുന്നു കെജരിവാളിന്‍റെ നിലപാട്. മറ്റ് രണ്ട് പോരും ഇതിനെ എതിര്‍ത്തു.എതിര്‍പ്പുകള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമിടയില്‍ ഒടുവില്‍ കെജരിവാള്‍ ആംആദ്മി പാര്‍ട്ടിക്ക് രൂപം നല്‍കി. സാധാരണക്കാരനാല്‍ തുടങ്ങിയ പാര്‍ട്ടിയെന്ന നിലയില്‍ നിരവധി പേര്‍ ആംആദ്മിയില്‍ അംഗത്വമെടുത്തു. രാഷ്ട്രീയക്കാരനല്ലാതെ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയതോടെ കെജരിവാള്‍ കൂടുതല്‍ സ്വീകാര്യനായി.2013ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി മത്സരിച്ചു.

 ഷീലാ ദീക്ഷിതിനെ പറപ്പിച്ചു

ഷീലാ ദീക്ഷിതിനെ പറപ്പിച്ചു

രാജ്യത്തെ തന്നെ ഞെട്ടി കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതിനെ പരാജയപ്പെടുത്തി അരവിന്ദ് കെജരിവാള്‍ രാജ്യ തലസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി. ഷീലാ ദീക്ഷിതിനെ ഇരുപത്തി അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ന്യൂ ദില്ലി മണ്ഡലത്തില്‍ കെജരിവാള്‍ പരാജയപ്പെടുത്തിയത്. ആകെയുള്ള 70 സീറ്റുകളില്‍ 31 സീറ്റുകളില്‍ ബിജെപി വിജയിച്ചു. 28 സീറ്റുകളാണ് ആപ് നേടിയത്. എട്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ ആംആദ്മി സര്‍ക്കാര്‍ രൂപീകരിച്ചു.തുടര്‍ന്ന് അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കി.എന്നാല് 48 ദിവസങ്ങള്‍ക്ക് ശേഷം കെജരിവാള്‍ രാജിവെച്ചു. അഴിമതിക്കെതിരായ ജനലോക്പാല്‍ ബില്‍ പാസാകാന്‍ കഴിയാതിരുന്നതിനാലായിരുന്നു രാജി. ബില്‍ നിയമസയഭില്‍ പാസാകാന്‍ കഴിയാതിരുന്നാല്‍ രാജിവെയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

 വാരണാസിയില്‍

വാരണാസിയില്‍

എന്നാല്‍ 2014 ല്‍ അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയായി. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായിട്ടായിരുന്നു മത്സരിച്ചത്. മൂന്ന് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മോദി കെജരിവാളിനെ പരാജയപ്പെടുത്തി. 2015 ല്‍ ദില്ലിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പില്‍ ആംആദ്മി കോണ്‍ഗ്രസിനേയും ബിജെപിയേയും തൂത്തെറിഞ്ഞു. ആകെയുള്ള 70 സീറ്റുകളില്‍ 67 ഉം ആംആദ്മി നേടി. 2015 ഫിബ്രുവരില്‍ ദില്ലിയുടെ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റു. ഇതിനിടെ ബിജെപി സര്‍ക്കാര്‍ നിയമിച്ച ദില്ലി ലെഫ്നെന്‍റ് ഗവര്‍ണറും കെജരിവാള്‍ സര്‍ക്കാരും പലവിഷയങ്ങളില്‍ ഉടക്കി.ഇപ്പോഴും തര്‍ക്കങ്ങള്‍ തുടരുന്നുണ്ട്.

 കൈകോര്‍ക്കുമോ?

കൈകോര്‍ക്കുമോ?

രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതോടെ കെജരിവാള്‍ എന്ന നേതാവും കൂടുതല്‍ ശക്തനായി കഴിഞ്ഞു. ബിജെപിയെ പുറത്തു നിര്‍ത്താന്‍ ബദ്ധവൈരികളായ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ് കെജരിവാള്‍ എന്നും റിപ്പോര്‍ട്ടുണ്ട്. ആകെയുള്ള ഏഴ് സീറ്റുകളില്‍ ഒരുമിച്ച് മത്സരിച്ചാല്‍ ബിജെപിയെ പരാജയപ്പെടുത്താമെന്ന നിലപാടാണ് കെജരിവാളിന്‍റേത് എന്നാണ് വിവരം. അതേസമയം സഖ്യം എത്രമാത്രം യാഥാര്‍ത്ഥ്യമാകുമെന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
arvind kejriwal non mp delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X