കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യപ്രതിജ്ഞ കഴിഞ്ഞു; അബ് കി ബാര്‍ ആപ്പ് സര്‍ക്കാര്‍!

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലി ഇനി അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഭരിക്കും. ചരിത്ര വിജയം നേടിത്തന്ന ജനസാഗരത്തെ സാക്ഷിയാക്കി അരവിന്ദ് കെജ്രിവാള്‍ ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് 12 മണിയോടെ രാംലീലാ മൈതാനത്ത് വെച്ചാണ് യുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്തത്.

ലെഫ്.ഗവര്‍ണര്‍ നജീബ് ജങ് ചൊല്ലിക്കൊടുത്ത സത്യവാചകം മന്ത്രിസഭാംഗങ്ങള്‍ ഏറ്റുചൊല്ലിയപ്പോള്‍ തലസ്ഥാന നഗരിയില്‍ പുതിയ ചരിത്രം പിറന്നു. കഴിഞ്ഞ തവണ രാജിവെച്ച് പോകേണ്ടി വന്ന അതേ ഫെബ്രുവരി 14 നാണ് ആപ്പ് സര്‍ക്കാര്‍ ദില്ലിയില്‍ വീണ്ടും അധികാരമേല്‍ക്കുന്നത്. എ എ പിയുടെ ആറുമന്ത്രിമാരും കെജ്രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

kejriwalcm

2014 ഫെബ്രുവരി 14 ന് ആം ആദ്മി മന്ത്രിസഭ രാജിവെച്ചതിനുശേഷം ദില്ലി രാഷ്ട്രപതി ഭരണത്തിലാണ്. ഇത് പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭ ഇന്നലെ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു. രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ തുടര്‍ന്ന 2014 ഫെബ്രുവരി 17ന് ആണ് ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ചടങ്ങില്‍ പങ്കെടുക്കാനായി പോയ പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയില്ല.

മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ ഉപമുഖ്യന്ത്രിയാകും. 40,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് രാംലീല മൈതാനിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ആയിരത്തലധികം സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. സി സി ടി വി ക്യാമറകളുടെ നിരീക്ഷണത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍. സത്യപ്രതിജ്ഞക്ക് ശേഷം വൈകീട്ട് ആദ്യ മന്ത്രിസഭാ യോഗം ചേരും.

English summary
AAP chief Arvind Kejriwal on Saturday was sworn in as the chief minister of Delhi. He took the the oath along with six other Cabinet ministers including Manish Sisodia and Gopal Rai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X