'ടൈം' വോട്ടെടുപ്പില്‍ മോദിയെ മറികടന്ന് കെജ്രിവാള്
ദില്ലി: ജനങ്ങളെ സ്വാധീനിച്ച ലോകത്തിലെ നൂറു പേരില്‍, ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയെ തോല്പിച്ച് ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള് മുന്നില്‍.
വായനക്കാരുടെ അഭിപ്രായം തേടി ടൈം മാഗസില്‍ നടത്തിയ വോട്ടെടുപ്പിലാണ് മോദിയെ പിന്തള്ളി കെജ്രിവാള് മുന്നിലെത്തിയിരിക്കുന്നത്. 261,114 വോട്ടു നേടി കെജ്രിവാള് മുന്നിലെത്തിയപ്പോള്‍ 166,260 വോട്ടു മാത്രമാണ് മോദിയ്ക്ക് ലഭിച്ചത്.

അമേരിക്കന്‍ ഗായകരായ കാറ്റി പെറി, ജസ്റ്റിന് ബീബര്‍ തുടങ്ങിയ പ്രമുഖരെയെല്ലാം തോല്പിച്ചാണ് കെജ്രിവാള് പട്ടികയില്‍ ഒന്നാമതെത്തിയത്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നാല്പത്തിമൂന്നാം സ്ഥാനത്താണ് അദ്ദേഹമിരിക്കുന്നത്.
ലോകത്തെ സ്വാധീനിച്ച നൂറുപേരുടെ പട്ടിക ഓരോവര്‍ഷവും ടൈം മാഗസിന് പുറത്തിറക്കാറുണ്ട്. പലപ്പോഴും സിനിമാ-കായിക മേഖലയിലുള്ള പ്രമുഖരാണ് മുന്‍ നിരയില്‍ സ്ഥാനം പിടിക്കാറുള്ളത്. തിരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ ഫലം കെജ്രിവാളിന് ഒരു ആത്മ വിശ്വാസമായിരിക്കും.
കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്ന രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദിയാണെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ സ്വാധീനം മോദിക്കാണെങ്കിലും അന്താരാഷ്ട്ര തലത്തില്‍ കെജ്രിവാള് തന്നെയാണ് നേതാവെന്നാണോ ഇതിന്റെ അര്‍ത്ഥം...??
-
പാലക്കാട് പിടിക്കാൻ ശോഭ തന്നെ?; രണ്ടും കൽപിച്ച് ബിജെപി, വനിതാ സ്ഥാനാർത്ഥി മതിയെന്ന് ആർഎസ്എസും -
ആദ്യ SFI പ്രസിഡന്റ് മുതൽ പിഡബ്ല്യുഡി മന്ത്രി വരെ; ജി സുധാകരനെന്ന കമ്മ്യൂണിസ്റ്റ് -
ശ്രീകണ്ഠന് നായരെ കൊട്ടി അരുണ്‍കുമാര്‍; ചായക്കപ്പ് ഉപേക്ഷിക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി -
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
ആരാധകര്‍ക്ക് നവദമ്പതികളുടെ സമ്മാനം; വിജയ്-രശ്മിക മന്ദാന വിവാഹ സല്‍ക്കാരം ഇന്ന്: അതിഥികളുടെ ലിസ്റ്റ് -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
പിതാവിന്റെ പാരമ്പര്യം; ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ












Click it and Unblock the Notifications