കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കെജ്‌രിവാളിന്റെ ഗ്യാരണ്ടി കാര്‍ഡ്... ശുദ്ധജലം, സൗജന്യ ബസ് യാത്ര, വാഗ്ദാനങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനങ്ങള്‍ അടങ്ങിയ ഗ്യാരണ്ടി കാര്‍ഡ് പുറത്തുവിട്ട് അരവിന്ദ് കെജ്‌രിവാള്‍. ദില്ലിയിലെ ജനങ്ങളെ കൃത്യമായി ബാധിക്കുന്ന വിഷയങ്ങളാണ് കെജ്‌രിവാള്‍ ഉന്നയിച്ചിരിക്കുന്നത്. 24 മണിക്കൂറും തടസ്സങ്ങളില്ലാതെ ശുദ്ധജലമാണ് പ്രധാന വാഗ്ദാനം. സൗജന്യ ബസ് യാത്രയും ഗ്യാരണ്ടി കാര്‍ഡില്‍ ഉറപ്പ് നല്‍കുന്നുണ്ട്. പത്ത് പോയിന്റുകള്‍ അടങ്ങിയ ഗ്യാരണ്ടി കാര്‍ഡാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്.

1

ദില്ലിയിലെ ഓരോ കുട്ടിക്കും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസവും സുപ്രധാന വാഗ്ദാനമാണ്. ശുചിത്വമുള്ള യമുന, ഏറ്റവും ശുദ്ധമായ അന്തരീക്ഷം, ഓരോ ചേരി നിവാസികള്‍ക്കും വീട് എന്നിവയാണ് നിര്‍ണായക വാഗ്ദാനങ്ങള്‍. ദില്ലിയില്‍ വായു മലിനീകരണം കുറയ്ക്കുമെന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. ഏറ്റവും കുറഞ്ഞ നിരക്കില്‍ ബസ് യാത്രകള്‍ ലഭ്യമാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നുണ്ട്.

ദില്ലിയില്‍ ആദ്യ 200 യൂണിറ്റ് വൈദ്യുതി എല്ലാവര്‍ക്കും സൗജന്യമാണ്. അതിന് പുറമേ 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുത കമ്പികള്‍ക്ക് പകരം അണ്ടര്‍ ഗ്രൗണ്ടിലൂടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്ന സംവിധാനമാണ് എഎപി ഒരുക്കുന്നത്. അതേസമയം ഇത് എഎപിയുടെ പ്രകടന പത്രികയല്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഇത് ജനങ്ങള്‍ക്ക് ഞങ്ങളുടെ ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണ ജനജീവിതം മെച്ചപ്പെടുത്താനാണ് സര്‍ക്കാരിന്റെ പരിശ്രമം. സ്‌കൂളുകളിലെ ഫീസ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പോലെ തന്നെ നിയന്ത്രിക്കുമെന്ന് കെജ്‌രിവാള്‍ ഉറപ്പ് നല്‍കി. നേരത്തെ ദില്ലിയിലെ സ്‌കൂളുകളില്‍ വലിയ നിരക്കുകളായിരുന്നു ഈടാക്കിയിരുന്നത്. വൈദ്യുതിക്കും ശുദ്ധജലത്തിനും താങ്ങാവുന്നതിലും അധികം വിലയുണ്ടായിരുന്നു. ഇത് നിയന്ത്രിക്കാന്‍ എഎപിക്ക് സാധിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് ദില്ലിയില്‍ ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കി. നാല് സീറ്റുകളില്‍ ആര്‍ജെഡി മത്സരിക്കും.

അവസാന പോരാട്ടത്തിന് രാഹുല്‍ ഗാന്ധി... എഎപി എംഎല്‍എ കോണ്‍ഗ്രസില്‍, ദില്ലിയില്‍ പുതിയ നീക്കങ്ങള്‍!!അവസാന പോരാട്ടത്തിന് രാഹുല്‍ ഗാന്ധി... എഎപി എംഎല്‍എ കോണ്‍ഗ്രസില്‍, ദില്ലിയില്‍ പുതിയ നീക്കങ്ങള്‍!!

English summary
arvind kejriwal promises 24 hour drinking water in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X