കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കെജ് രിവാള്‍, പ്രശ്‌നം വോട്ടിംഗ് മെഷീന്‍!! എല്ലാം ബിജെപിയുടെ തന്ത്രം!!

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓപ്പണ്‍ ചാലഞ്ചിനെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ അട്ടിമറിയുണ്ടെന്ന രാഷ്ട്രീയ പാര്‍ട്ടികളുടേയും വിദഗ്ദരുടേയും അഭിപ്രായത്തെ പരസ്യമായി വെല്ലുവിളിച്ച് വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളിയ്‌ക്കെതിരെയാണ് കെജ്രിവാള്‍ രംഗത്തെത്തിയിട്ടുള്ളത്. സംഭവത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോൗഗിക പ്രസ്താവന പുറത്തിറക്കാത്തതിനെയും കെജ്രിവാള്‍ ചോദ്യം ചെയ്യുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും വിദഗ്ദരെയും ശാസ്ത്രജ്ഞരെയും ടെക്‌നോക്രാറ്റുകളെയും ക്ഷണിച്ച് വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്യുന്നതിനായി ശ്രമിക്കുമെന്നും മെയ് ആദ്യവാരമായിരിക്കും ഇതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ദില്ലി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെയായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ പ്രശ്നം ചൂണ്ടിക്കാണിച്ച് കെജ്രിവാള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

ak1

ദില്ലിയില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളി ദില്ലിയിലെ രജൗരി മണ്ഡലത്തില്‍ ബിജെപിയാണ് മികച്ച വിജയം നേടിയത്. ആപ്പ് സ്ഥാനാര്‍ത്ഥി ഹര്‍ജീത് സിംഗിനാണ് മത്സരിയ്ക്കാന്‍ കെട്ടിവച്ച കാശും നഷ്ടമായത്. ചരിത്ര വിജയത്തോടെ ദില്ലിയില്‍ അധികാരത്തിലെത്തിയ ആപ്പിന് രണ്ട് വര്‍ഷം അധികാരത്തില്‍ തുടരുന്നതിന് മുമ്പുതന്നെ തിരിച്ചടിയേറ്റു തുടങ്ങുകയാണ്. രജൗരി ഗാര്‍ഡനിലെ എംഎല്‍എ സിറ്റിംഗ് എംഎല്‍എ ജര്‍ണൈല്‍ സിംഗ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സ്ഥാനമൊഴിഞ്ഞതോടെയാണ് രജൗരി ഗാര്‍ഡനില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നത്.

English summary
Delhi chief minister Arvind Kejriwal on Thursday questioned the Election Commission's "open challenge" to political parties and experts to prove that EVMs can be manipulated.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X