കെജ്രിവാളിനെ കൊല്ലുമെന്ന് ഭീഷണി; ഇമെയില്‍ സന്ദേശത്തിന് പിന്നില്‍ ആര്?
രണ്ട് ഇ-മെയിലുകളാണ് വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്. ഇത് ഡല്‍ഹി പോലിസിന് കൈമാറിയിട്ടുണ്ട്.
ദില്ലി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി. അദ്ദേഹത്തിന്റെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. രണ്ട് ഇ-മെയിലുകളാണ് വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്. ഇത് ഡല്‍ഹി പോലിസിന് കൈമാറിയിട്ടുണ്ട്. പോലിസ് കമ്മീഷണര്‍ അലോക് വര്‍മ ഇക്കാര്യം അന്വേഷിക്കുമെന്ന് ഡല്‍ഹി ആഭ്യന്തര സെക്രട്ടറി എസ് എന്‍ സഹായ് പറഞ്ഞു.

അതേസമയം, കെജ്‌രിവാളിനെ കൊലപ്പെടുത്താന്‍ സാധ്യതയുള്ളവരെന്ന് കരുതുന്ന ചിലരുടെ പേരും മൊബൈല്‍ നമ്പറും വിശദീകരിച്ച് ഒരു ഇമെയില്‍ തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് ഡല്‍ഹി ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു. ഇതുസംബന്ധിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രാഥമിക പരിശോധനയില്‍ എന്തെങ്കിലും തുമ്പ് കിട്ടിയാല്‍ കേസെടുക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലും ഗോവയിലും ആംആദ്മി പാര്‍ട്ടി ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. പാര്‍ട്ടിക്ക് ഇത്തവണ ഇവിടങ്ങളില്‍ മികച്ച വിജയമുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ഭീഷണിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണോ എന്നും പോലിസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications