കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ ഇല്ലാത്തവര്‍ക്ക് മാസം 5000, തൊഴില്‍ സംവരണം 80 ശതമാനം തദ്ദേശീയര്‍ക്ക്, ഞെട്ടിച്ച് കെജ്രിവാള്‍

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തൊഴിലില്ലായ്മ പ്രധാന വിഷയമാക്കി ആംആദ്മി പാര്‍ട്ടി. യുവാക്കളെ ലക്ഷ്യമിട്ടാണ് പ്രഖ്യാപനങ്ങളെല്ലാം വന്നിരിക്കുന്നത്. ഉത്തരാഖണ്ഡ് പലായന്‍ പ്രദേശമായി മാറിയെന്നും, അത് മാറ്റാനാണെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മാസം തൊഴിലില്ലായ്മ ആനുകൂല്യമായി 5000 രൂപയാണ് എഎപി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വലിയ നേട്ടമായി മാറുമെന്ന് ഉറപ്പാണ്. കാരണം കെജ്രിവാള്‍ നേരിട്ടെത്തിയാണ് തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്നത്. കോണ്‍ഗ്രസ് ഇപ്പോഴും കളത്തില്‍ ഇറങ്ങിയിട്ടേയില്ല. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് 5000 രൂപ തൊഴിലില്ലായ്മ ആനുകൂല്യം എന്നത് ഗെയിം ചേഞ്ചറാവുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.

1

80 ശതമാനം തൊഴിലും തദ്ദേശീയര്‍ക്കായി സംവരണത്തില്‍ ഉള്‍പ്പെടുത്തും എന്ന പ്രഖ്യാപനമാണ് സുപ്രധാനപ്പെട്ട മറ്റൊന്ന്. ആറ് നിര്‍ണായക പ്രഖ്യാപനങ്ങളാണ് ഉത്തരാഖണ്ഡ് പിടിക്കാനായി കെജ്രിവാള്‍ മുന്നോട്ട് വെക്കുന്നത്. സംസ്ഥാനത്ത് നിന്ന് ഒരുപാട് പേര്‍ പല സംസ്ഥാനങ്ങളിലേക്കും തൊഴില്‍ അന്വേഷിച്ച് പോവുകയാണെന്ന് കെജ്രിവാള്‍ പറയുന്നു. യുവാക്കള്‍ അസംതൃപ്തരാണ്. ബിജെപിക്ക് നിങ്ങള്‍ വോട്ട് ചെയ്താല്‍ ഓരോ മാസവും നിങ്ങള്‍ക്ക് ഓരോ മുഖ്യമന്ത്രിയെ ലഭിക്കും. എഎപിക്കാണ് വോട്ട് ചെയ്യുന്നതെങ്കില്‍ അഞ്ച് വര്‍ഷവും ഭരിക്കാനായി ഒരു മുഖ്യമന്ത്രിയുണ്ടാവും. ആ മുഖ്യമന്ത്രി നിങ്ങള്‍ക്ക് ഉറപ്പായും തൊഴില്‍ നല്‍കുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

നേരത്തെ ബിജെപി ഈ വര്‍ഷം രണ്ട് തവണ മുഖ്യമന്ത്രിമാരെ മാറ്റിയിരുന്നു. ഇതിനെതിരെ സംസ്ഥാനത്ത് അമര്‍ഷമുണ്ട്. ത്രിവേന്ദ്ര സിംഗാണ് ആദ്യം രാജിവെച്ചത്. പിന്നീട് തിരാത് സിംഗും രാജിവെച്ചു. ഇപ്പോള്‍ പുഷ്‌കര്‍ സിംഗ് ധാമിയാണ് മുഖ്യമന്ത്രി. ഇതില്‍ നിന്നെല്ലാം നേട്ടമുണ്ടാക്കാനാവുമെന്ന് എഎപി കരുതുന്നുണ്ട്. ദില്ലി മോഡലിലാണ് ഉത്തരാഖണ്ഡിലും കാര്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ രൂക്ഷമായി നില്‍ക്കുന്ന തൊഴിലില്ലായ്മ എഎപിക്ക് കുതിച്ച് കയറാനുള്ള മാര്‍ഗം കൂടിയാണ്. എഎപി സര്‍ക്കാരുണ്ടാക്കിയാല്‍ തൊഴിലില്ലാത്ത യുവജനങ്ങള്‍ക്കെല്ലാം തൊഴില്‍ നല്‍കുമെന്നാണ് പ്രഖ്യാപനം. തൊഴില്‍ നല്‍കാനാവാത്ത കാലത്തോളം ഒരു കുടുംബത്തിലെ ഒരംഗത്തിന് മാസം അയ്യായിരം രൂപ വെച്ച് തൊഴിലില്ലായ്മ വേതനം നല്‍കും.

സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ തൊഴില്‍ സംവരണങ്ങളില്‍ 80 ശതമാനവും ഉത്തരാഖണ്ഡിലെ തന്െ ജനങ്ങള്‍ക്കായി നീക്കി വെക്കും. ഭരണം ലഭിച്ച് ആറ് മാസത്തിനുള്ളില്‍ ഒരു ലക്ഷം തൊഴില്‍ അവസങ്ങള്‍ സൃഷ്ടിച്ചിരിക്കുമെന്നും കെജ്രിവാള്‍ പറയുന്നു. ദില്ലിയിലെ എഎപി സര്‍ക്കാര്‍ രൂപീകരിച്ചത് പോലെ ജോബ് പോര്‍ട്ടല്‍ ഉത്തരാഖണ്ഡിലും രൂപീകരിക്കുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചു. തൊഴില്‍ ദാതാക്കളും തൊഴില്‍ വേണ്ടവരെയും ഒന്നിച്ച് ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്നതാണ് ജോബ് പോര്‍ട്ടല്‍. സംസ്ഥാനത്ത് നിന്ന് ജനങ്ങള്‍ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നതിനെ തടയാനും തൊഴിലില്ലായ്മയെ നേരിടാനുമായി ഒരു മന്ത്രാലയം തന്നെ രൂപീകരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്

യുവാക്കള്‍ തൊഴില്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടുതലായി പോകുന്നത് അവസാനിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് കെജ്രിവാള്‍പറയുന്നു. സംസ്ഥാനത്ത് തന്നെ തൊഴില്‍ സാഹചര്യമൊരുക്കുകയാണ് ആദ്യ പ്ലാന്‍. ഉത്തരാഖണ്ഡ് വിട്ടുപോയവരെ തിരിച്ചെത്തിക്കാനുള്ള സാഹചര്യം സംസ്ഥാനത്തുണ്ടാക്കും. അവര്‍ക്ക് തിരിച്ചുവരണമെന്ന് അതിലൂടെ തോന്നും. സംസ്ഥാന സര്‍ക്കാരില്‍ 60000 ഒഴിവുകള്‍ ഉണ്ടെന്ന് കെജ്രിവാള്‍ പറയുന്നു. ഒപ്പം സ്‌കൂളുകള്‍, റോഡുകള്‍, മൊഹല്ല ക്ലിനിക്കുകള്‍ എന്നിവ നിര്‍മിക്കും. അതിലേക്കെല്ലാം ജോലിക്കാരെ ആവശ്യമായി വരും. സ്വകാര്യ മേഖലയ്ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുന്നതാണ്. അവരില്‍ നിന്ന് ഒരുപാട് പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും.

ഉത്തരാഖണ്ഡിലെ ടൂറിസം മേഖലയ്ക്ക് വലിയ സാധ്യതയുണ്ട്. ഇതിനായി മികച്ച അടിസ്ഥാന സൗകര്യമൊരുക്കും. വൈല്‍ഡ് ലൈഫ്, അഡ്വഞ്ചര്‍ ടൂറിസം, തുടങ്ങിയവ കൊണ്ടുവരും. സംസ്ഥാനത്തെ ആത്മീയ തലസ്ഥാനമാക്കി മാറ്റുമെന്നും കെജ്രിവാള്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. കേണല്‍ അജയ് കോത്തിയാലാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഇവിടെ വിഭവങ്ങളുടെ കുറവല്ല ഉള്ളത്. വികസനം കൊണ്ടുവരാനുള്ള മനസ്സാണ് ഇല്ലാത്തത്. ഇന്ത്യയില്‍ തന്നെ ദില്ലിയിലെ ബജറ്റില്‍ സര്‍പ്ലസുള്ളത്. കാരണം ഞങ്ങളാണ് അഴിമതി ഇല്ലാതാക്കിയത്. ഉത്തരാഖണ്ഡിലും അഴിമതി ഞങ്ങള്‍ ഇല്ലാതാക്കും. സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

Recommended Video

cmsvideo
കെജ്രിവാളിനെ കണ്ടം വഴി ഓടിച്ച് മലയാളികള്‍

English summary
arvind kejriwal's big annoncement in uttarakhand, main focus on unemployment, may be a game changer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X