അഴിമതിക്കെതിരെ പോരാടുന്ന കെജ്രിവാളിന് കുടുംബത്തിൽ നിന്ന് തന്നെ പണി കിട്ടി!!! അളിയനെതിരെ അന്വേഷണം
റോഡ് നിർമ്മാണത്തിനുള്ള ടെണ്ടർ അനധികൃതമായി സംഘടിപ്പിച്ചു എന്നാണ് സുരേന്ദ്ര കുമാർ ബെൻസാലിന് എതിരായ പരാതി
ദില്ലി: രാജ്യത്ത് അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ പ്രധാനിയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവള്‍. എന്നാല്‍ കെജ്രിവാളിനെ പ്രതിരോധത്തിലായി സഹോദരി ഭര്‍ത്താവ് സുരേന്ദ്ര കുമാര്‍ ബെന്‍സാലിനെതിരെ അഴിമതി ആരോപണം. ബെന്‍സാലിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍.

റോഡ് നിര്‍മ്മാണത്തിനും ഹൈവേകളുടെ വീതി കൂട്ടുന്നതിനും അനധികൃതമായി ടെണ്ടര്‍ സംഘടിപ്പിച്ചു എന്നതാണ് ബെന്‍സാലിന് മേലുള്ള ആരോപണം. ബിനാമി പേരിലുള്ള കമ്പനികളില്‍ നിക്ഷേപം നടത്തി സര്‍ക്കാര്‍ പദ്ധതികളുടെ ടെണ്ടര്‍ നേടിയെടുത്തെന്നും പരാതി ഉണ്ട്. രാഹുല്‍ ശര്‍മ്മ എന്ന വ്യക്തിയാണ് ബെന്‍സാലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

രാഹുലിന്‌റെ പരാതിയില്‍ ബെന്‍സാലിനെതിരെ അന്വേഷണം തുടങ്ങി. കുറ്റക്കാരാണെന്ന് കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി കഴിഞ്ഞു. വ്യക്തി ബന്ധങ്ങള്‍ക്ക് ഭരണത്തില്‍ സ്ഥാനമില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.
കെജ്രിവാളിനെ കുടുക്കാനായി കെട്ടിച്ചമച്ചതാണ് പരാതി എന്നാണ് എഎപി പ്രവര്‍ത്തകര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങലില്‍ എഎപിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്താനായി ബിജെപിയാണ് ഇത്തരം ഒരു പരാതിയ്ക്ക് പിന്നിലെന്നാണ് എഎപി നേതൃത്വത്തിന്‌റെ വിശദീകരണം.












Click it and Unblock the Notifications