അരവിന്ദ് കെജ്രിവാളിന്റെ കാറിന് നേരെ ആക്രമണം; 100 ഓളം വരുന്ന ആളുകൾ കാർ തടഞ്ഞ് നിർത്തി ആക്രമിച്ചു!
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാറിന് നേരെ ആക്രമണം. നൂറോളം ആളുകൾ വരുന്ന സംഘം വടികൾ കൊണ്ട് കാർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ആർക്കും പരിക്കുകളില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നരേലയിലായിരുന്നു സംഭവം.
ദില്ലിക്ക് പുറത്തുള്ള കോളനികളിലെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാൻ കെജ്രിവാൾ പോയപ്പോഴായിരുന്നു അക്രമം. അക്രമത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ആക്രമികൾ ബിജെപിയുടെ കൊടിയുമേന്തിക്കൊണ്ടാണ് എത്തിയത്.

കാറിന്റെ കണ്ണാടി അക്രമികൾ അടിച്ചു തകർത്തു. സുരക്ഷാ ഉദ്യോഗസ്ഥർ അരവിന്ദ് കെജ്രിവാളിനെ സുരക്ഷിതാനാക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് നൽകേണ്ട സുരക്ഷയ്ക്ക് ഭംഗം വരുത്തിയ ദില്ലി പോലീസിനെ ആം ആദ്മി രൂക്ഷമായി വിമർശിച്ചു. 2018 നവംബർ മാസവും കെജ്രിവാളിനെതിരെ മുളക് പൊടി വിതറി ആക്രമിച്ചിരുന്നു.












Click it and Unblock the Notifications