കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ കെജ്രിവാളിനു വിലക്ക്? സന്ദര്‍ശനം റദ്ദാക്കിയെന്ന് ട്വീറ്റ്

  • By Pratheeksha
Google Oneindia Malayalam News

ദില്ലി;മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ വിലക്കു കാരണം ഗുജറാത്ത് സന്ദര്‍ശം റദ്ദാക്കിയിരിക്കുകയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്തു നടത്താനിരുന്ന യോഗത്തിന് ആവശ്യപ്പെട്ട വേദി ആനന്ദി ബെന്‍ നിഷേധിച്ചതാണ് സന്ദര്‍ശനം റദ്ദാക്കാന്‍ കാരണം.

'ശോചനാലയ'പരസ്യം കൊണ്ടൊന്നും കാര്യമില്ല; ഗുജറാത്തുകാര്‍ക്ക് ടോയ്‌ലറ്റിനേക്കാളും'ആവശ്യം'മൊബൈല്‍ ഫോണ്‍'ശോചനാലയ'പരസ്യം കൊണ്ടൊന്നും കാര്യമില്ല; ഗുജറാത്തുകാര്‍ക്ക് ടോയ്‌ലറ്റിനേക്കാളും'ആവശ്യം'മൊബൈല്‍ ഫോണ്‍

സംവരണത്തിന്റെ പേരില്‍ സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഗുജറാത്തിലെ പാട്ടിദാര്‍ വിഭാഗങ്ങളെ ആം ആദ്മി പാര്‍ട്ടിയുമായി അടുപ്പിക്കുക എന്ന ഉദ്ദേശത്തിലായിരുന്നു കെജ്രിവാള്‍ ഗുജറാത്ത് സന്ദര്‍ശനത്തിനു പദ്ധതിയിട്ടിരുന്നത് .ആവശ്യപ്പെട്ട വേദി തരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ സന്ദര്‍ശനം റദ്ദാക്കിയിരിക്കുകയാണ് കെജ്രിവാള്‍.അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നില്‍ക്കണ്ടായിരുന്നു കെജ്രിവാളിന്റെ സന്ദര്‍ശനം.

kejri-09

പാട്ടിദാര്‍ വിഭാഗങ്ങളെ കൈയ്യിലെടുത്ത് ഗുജറാത്തില്‍ പര്ട്ടിയ്ക്ക് അടിത്തറ പാകുക എന്നതായിരുന്നു ലക്ഷ്യം. പരമ്പരാഗതമായി ബിജെപി യെ അനുകൂലിക്കുന്നവരാണിവര്‍. ജോലി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സംവരണം വേണമെന്നാണ് പാട്ടിദാര്‍ വിഭാഗങ്ങളുടെ വര്‍ഷങ്ങളായുളള ആവശ്യം. പാട്ടിദാര്‍ വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേലിനെ സന്ദര്‍ശിക്കാനും അദ്ദേഹത്തിനു പദ്ധതിയുണ്ടായിരുന്നു.

ഗുജറാത്ത് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പട്ടേല്‍ എട്ട് മാസമായി ജയിലിലാണ്. ഹാര്‍ദ്ദിക്കിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കെജ്രിവാള്‍ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. ആനന്ദിബെന്നിന്റെ അടവുകള്‍ ഫലിക്കില്ലെന്നും ഗുജറാത്തില്‍ ബിജെപിയുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും ആനന്ദിബെന്നിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എഎപി നേതാവ് അശുതോഷ് ട്വീറ്റ് ചെയ്തു.

നടപടിക്രമം പാലിച്ചില്ലെന്നു ചൂണ്ടികാട്ടി ദില്ലി സര്‍ക്കാരിന്റെ 14 ബില്ലുകള്‍ കേന്ദ്രം തിരിച്ചയച്ചുനടപടിക്രമം പാലിച്ചില്ലെന്നു ചൂണ്ടികാട്ടി ദില്ലി സര്‍ക്കാരിന്റെ 14 ബില്ലുകള്‍ കേന്ദ്രം തിരിച്ചയച്ചു

English summary
Kejriwal's upcoming visit to Gujarat has been cancelled after the state government in the state did not give permission for programme at the chosen venue. According to reports, the AAP supremo was expected to reach out to farmers besides local businessmen and industrialists during his visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X