കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ കുറഞ്ഞിട്ടും ദില്ലിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി, കാരണം വിശദീകരിച്ച് കെജ്രിവാള്‍

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. മെയ് 24 വരെ ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ദില്ലിയില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന രോഗികള്‍ 10000ത്തില്‍ താഴെയാണ്. ഒരു മാസത്തിനിടെ ആദ്യമായിട്ടാണ് ഒരു ദിവസം 10000ത്തില്‍ താഴെ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്കിലും ലോക്ക്ഡൗണ്‍ നീട്ടാനാണ് സര്‍ക്കാര്‍ തീരുമാനം.

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

a

പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ മുകളിലായി തുടരുന്നു എന്നാണ് ഇതിന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടിയ കാരണം. ഏത് സമയവും രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പുണ്ടാകാം. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ തീരുമാനം. രോഗ വ്യാപനത്തിന് കാരണമാകുന്ന യാതൊരു നടപടികളും ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകരുത് എന്ന് കെജ്രിവാള്‍ അഭ്യര്‍ഥിച്ചു.

കേരളത്തിലേക്ക് ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് എത്തി; പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷകേരളത്തിലേക്ക് ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് എത്തി; പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത് ഗുണം ചെയ്തിട്ടുണ്ട്. രോഗികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. അടുത്ത തിങ്കളാഴ്ച രാവിലെ അഞ്ച് മണി വരെയാണ് ലോക്ക്ഡൗണ്‍ തുടരുക. അതോടെ രോഗം പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. വെള്ളിയാഴ്ച ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 8506 രോഗമാണ്. ലോക്ക്ഡൗണ്‍ കാരണമാണ് ദില്ലിയില്‍ രോഗം കുറഞ്ഞതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കില്ല. ലോക്ക്ഡൗണ്‍ അവസാനിച്ചാലും ചില നിയന്ത്രമങ്ങള്‍ ദില്ലിയില്‍ തുടരുമെന്നാണ് സൂചന.

ഹോട്ട് ആന്റ് ഗ്ലാമറസായി നടി അപ്സര റാണി, ഫോട്ടോകൾ കാണാം

English summary
Arvind Kejriwal says Delhi Lockdown Extended By Another Week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X