കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന്റെ വന്‍ പ്രഖ്യാപനം; ബിജെപിക്ക് ഞെട്ടല്‍, യാത്രയ്ക്ക് പിന്നാലെ വൈദ്യുതിയും ഫ്രീ

Google Oneindia Malayalam News

ദില്ലി: വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മെട്രോയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത അദ്ദേഹം വൈദ്യുതി ബില്ലിന്റെ കാര്യത്തിലാണ് ഇപ്പോള്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 200 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇനി ബില്ലുണ്ടാകില്ലെന്ന് കെജ്രിവാള്‍ അറിയിച്ചു. 400 യൂണിറ്റിന് താഴെ ഉപയോഗിക്കുന്നവര്‍ക്ക് പകുതി ബില്ല് മാത്രമേ ഉണ്ടാകൂ.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കെജ്രിവാള്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ ബിജെപിയെ ആശങ്കപ്പെടുത്തുന്നതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയിരിക്കെയാണ് കെജ്രിവാളിന്റെ ജനപ്രിയ പ്രഖ്യാപനങ്ങള്‍. ഇത് വോട്ടുകള്‍ എഎപിയുടെ പെട്ടിയിലേക്ക് മറിയാന്‍ ഇടയാക്കുമോ എന്നാണ് ബിജെപിയുടെ ആശങ്ക. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ദില്ലിയില്‍ മാസങ്ങള്‍ കഴിഞ്ഞാല്‍...

ദില്ലിയില്‍ മാസങ്ങള്‍ കഴിഞ്ഞാല്‍...

ദില്ലിയില്‍ മാസങ്ങള്‍ കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. കെജ്രിവാളിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. എന്നാലും പ്രഖ്യാപനം ജനപ്രിയമാണെന്നതില്‍ സംശയമില്ല. സമൂഹത്തിലെ അടിത്തട്ടിലുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം.

 പുതിയ പ്രഖ്യാപനം ഇങ്ങനെ

പുതിയ പ്രഖ്യാപനം ഇങ്ങനെ

ദില്ലിയില്‍ 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന വീട്ടുകാര്‍ക്ക് ഇനി ബില്ലുണ്ടാകില്ല. സൗജന്യ വൈദ്യുതി ഉപയോഗമാണ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, 201നും 400നുമിടയില്‍ യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പകുതി ബില്ല് മാത്രമേ വരൂ.

വൈദ്യുതി ബില്ല് കുറഞ്ഞ സംസ്ഥാനം

വൈദ്യുതി ബില്ല് കുറഞ്ഞ സംസ്ഥാനം

ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്ന സംസ്ഥാനമായി ദില്ലി മാറുകയാണെന്ന് കെജ്രിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി കൂടുതല്‍ ജനകീയമാകാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് കെജ്രിവാളിന്റെ പ്രഖ്യാപനങ്ങള്‍.

ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടി

ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടി

സാധാരണ സൗകര്യങ്ങളില്‍ ജീവിക്കുന്ന കുടുംബങ്ങളാണ് 400 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നത്. ഇവരുടെ പിന്തുണ നേടിയാല്‍ തന്നെ എഎപിക്ക് വീണ്ടും അധികാരത്തിലെത്താമെന്ന് കെജ്രിവാള്‍ കണക്കുകൂട്ടുന്നു. ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടുന്നതാണ് കെജ്രിവാളിന്റെ പുതിയ പ്രഖ്യാപനങ്ങള്‍.

ബിജെപിയുടെ വാദം ഇങ്ങനെ

ബിജെപിയുടെ വാദം ഇങ്ങനെ

ദില്ലിയില്‍ അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും ബിജെപിയാണ് ജയിച്ചത്. കോണ്‍ഗ്രസും എഎപിയും വേറിട്ട് മല്‍സരിച്ചത് ബിജെപിക്ക് നേട്ടമായി. ഇതേ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും നേടുമെന്നാണ് ബിജെപി നേതാവ് മനോജ് തിവാരിയുടെ അവകാശവാദം.

മെട്രോയില്‍ സൗജന്യ യാത്ര

മെട്രോയില്‍ സൗജന്യ യാത്ര

എല്ലാവര്‍ക്കും വൈദ്യുതിയും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. എല്ലാ കുടുംബങ്ങളും അന്തസ്സോടെ ജീവിക്കുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. ദില്ലി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ എഎപി സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് വനിതകള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ഇറാനെ ഞെട്ടിച്ച് ഇസ്രായേല്‍; രണ്ടിടത്ത് ബോംബിട്ടു, അതിര്‍ത്തിയില്‍ വട്ടമിട്ട് എഫ്-35 യുദ്ധവിമാനംഇറാനെ ഞെട്ടിച്ച് ഇസ്രായേല്‍; രണ്ടിടത്ത് ബോംബിട്ടു, അതിര്‍ത്തിയില്‍ വട്ടമിട്ട് എഫ്-35 യുദ്ധവിമാനം

English summary
Arvind Kejriwal Says Free Electricity in Delhi Up to 200 Units
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X