ഷീല ദീക്ഷിതിനെതിരെ നടപടി വേണമെന്ന് കെജ്രിവാള്‍
ദില്ലി: മുന്‍ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ അന്വേഷണം വെണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് കത്തയച്ചു. 2008ല്‍ ദില്ലിയില്‍ അനധികൃതമായി കോളനി നിര്‍മിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്.
അഴിമതി കണ്ടെത്തിയ ലോകായുക്ത റിപ്പോര്‍ട്ടിനുള്ള മറുപടിയായാണ് കെജ്രിവാള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ദില്ലിയില്‍ അനധികൃതമായി 1000 കോളനികള്‍ നിര്‍മ്മിക്കാന്‍ പ്രൊവിഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ലോകായുക്ത കണ്ടെത്തിയരുന്നു.

കോളനി നിര്‍മിക്കാന്‍ കണ്ടെത്തിയ സ്ഥലം വനം വത്കരണത്തിന് വേണ്ടി മാറ്റിവച്ചതാണെന്നും ലോകായുക്ത നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ലോകായുക്തയുടെ കണ്ടെത്തലിന്റെ വിശദാംശങ്ങളടങ്ങിയ കത്ത് രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്തിരുന്നു.
ഈ റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന്റെ നിലപാട് ആരാഞ്ഞുകൊണ്ടുള്ള കത്തിന് മറുപടിയായാണ് ഷീല ദീക്ഷിതിനെതിരെ അന്വേഷണം വേണമെന്ന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട പരാതി നേരത്തെ ബിജെപി നേതാവ് ഹര്‍ഷ വര്‍ദ്ധന്‍ ലോകായുക്തയ്ക്ക് നല്‍കിയിരുന്നു.












Click it and Unblock the Notifications