അരവിന്ദ് കെജ്രിവാള് തീഹാര്‍ ജയിലില്‍
ദില്ലി: ബിജെപി നേതാവ് നിതിന്‍ ഗഡ്കരി നല്കിയ മാനനഷ്ട കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് തീഹാര്‍ ജയിലില്‍. ജാമ്യത്തുക കെട്ടിവക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കോടതി കെജ്രിവാളിനെ ജയിലില്‍ അടച്ചത്.
രാജ്യത്ത് ഏറ്റവും വലിയ അഴിമതികള്‍ നടത്തിയ രാഷ്ട്രീയ നേതാക്കളുടെ പട്ടിക പുറത്തിറക്കിയതുമായി ബന്ധപ്പെട്ടാണ് നിതിന്‍ ഗഡ്കരി കേസ് കൊടുത്തത്. ആം ആദ്മി പ്രസിദ്ധീകരിച്ച പട്ടികയില്‍ ഗഡ്കരിയുടെ പേരും ഉണ്ടായിരുന്നു.

10,000 രൂപ ജാമ്യത്തുക കെട്ടിവക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. രണ്ട് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. മെയ് 23 ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.
ഇതൊരു രാഷ്ട്രീയ കേസ് ആണെന്നാണ് കെജ്രിവാളിന്റെ അഭിപ്രായം. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ജാമ്യമെടുക്കുന്നില്ല. താന്‍ ഒരു ആം ആദ്മിയാണ്. അഴിമതിക്കെതിരെ പോരാടുന്ന് ആളാണെന്നും കെജ്രിവാള് കോടതിയെ അറിയിച്ചു. കോടതി ആവശ്യപ്പെടുന്ന ഏത് സമയത്തും ഹാജരാകാന്‍ തയ്യാറാണെന്നും കെജ്രിവാള് അറിയിച്ചു.
ഇതിന് മുമ്പ് മറ്റൊരു മാനനഷ്ടക്കേസില്‍ കോടതി ആവശ്യപ്പെടുമ്പോള്‍ ഹാജരാകാമെന്ന വ്യവസ്ഥയില്‍ കെജ്രിവാളിന് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. എന്നാര് കെജ്രിവാളിന് നിയമത്തില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയില്ലെന്നായിരുന്നു ജഡ്ജിയുടെ മറുപടി.
ജാമ്യ വ്യസ്ഥകള്‍ ലംഘിക്കാനാവില്ലെന്ന് കോടതി ഉറപ്പിച്ച് പറഞ്ഞു. താങ്കള്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതാവല്ലേ. ഒരു സാധാരണക്കാരനെ പോലെ പെരുമാറാന്‍ താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു എന്ന് വരെ ജഡ്ജി പറഞ്ഞ് നോക്കി. പക്ഷേ കെജ്രിവാള് കേട്ടില്ല. ഇതോടെയാണ് ജയിലിലച്ചത്. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഗോമതി മനോച്ചയാണ് കെജ്രിവാളിനെ ജയിലിലേക്കയച്ചത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications