Get Updates
Get notified of breaking news, exclusive insights, and must-see stories!

അരവിന്ദ് കെജ്രിവാളിനു നേരെ ആക്രമണം; യുവാവ് ചെരിപ്പൂരി മുഖത്തടിച്ചു, ബിജെപി പ്രവർത്തകനെന്ന് ആരോപണം!

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ ആക്രമണം. റോഡ് ഷോക്കിടയായിരുന്നു ആക്രമണം. പ്രചാരണ വാഹനത്തില്‍ കയറി യുവാവ് ചെരിപ്പുകൊണ്ട് അദ്ദേഹത്തിന്റെ മുഖത്തടിച്ചു.

സ്ഥാനാര്‍ഥികള്‍ക്കൊപ്പം തുറന്ന ജീപ്പില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ജനക്കൂട്ടത്തിനിടയില്‍നിന്ന് വാഹനത്തിലേക്ക് കയറിയ യുവാവ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു. ആം ആദ്മി പ്രവർത്തകരും പോലീസും അക്രമിയെ കീഴ്പ്പെടുത്തി.

Arvind Kejriwal

മെറൂൺ കളർ ഷർച്ച് ധരിച്ച ഒരാൾ പ്രചാരണൻ വാഹനത്തിൽ കയറി കെജ്രിവാളിനെ മർദ്ദിക്കുന്ന ദൃശ്യം എഎൻഐ വാർത്ത ഏജൻസിയാണ് പുറത്ത് വിട്ടത്. സുരേഷ് കൈലാസ് എന്ന വ്യക്തിയാണ് മർദ്ദിച്ചതെന്നാണ് റിപ്പോർട്ട്. മോട്ടി നഗർ പോലീസ് സ്റ്റേഷനിലെത്തിച്ച് അക്രമിയെ പോലീസ് ചോദ്യെ ചെയ്ത് വരികയാണ്.

സ്പെയർപാർട്സ് ബിസിനസ് നടത്തുന്ന മുപ്പത്തിമൂന്ന് കാരനായ സുരേഷ് എന്ന് വ്യ.ക്തിയാണ് അക്രമം നടത്തിയതെന്ന് ജില്ല പോലീസ് മേധാവി മോണിക്ക ഭരദ്വാജ് വ്യക്തമാക്കി. ബിജെപി പ്രവർത്തകനാണ് കെജ്രിവാളിനെ മദ്ദിച്ചതെന്ന എഎപിയുടെ വാദം ബിജെപി തള്ളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+