കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരവിന്ദ് കെജ്രിവാളിനു നേരെ ആക്രമണം; യുവാവ് ചെരിപ്പൂരി മുഖത്തടിച്ചു, ബിജെപി പ്രവർത്തകനെന്ന് ആരോപണം!

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ ആക്രമണം. റോഡ് ഷോക്കിടയായിരുന്നു ആക്രമണം. പ്രചാരണ വാഹനത്തില്‍ കയറി യുവാവ് ചെരിപ്പുകൊണ്ട് അദ്ദേഹത്തിന്റെ മുഖത്തടിച്ചു.

<strong>സുരേഷ് ഗോപി തൃശൂരിൽ വോട്ട് പിടിക്കുമെന്ന് ശ്രീനിവാസൻ, ചാലക്കുടിയിൽ വിജയ സാധ്യത ഇന്നസെന്റിന്</strong>സുരേഷ് ഗോപി തൃശൂരിൽ വോട്ട് പിടിക്കുമെന്ന് ശ്രീനിവാസൻ, ചാലക്കുടിയിൽ വിജയ സാധ്യത ഇന്നസെന്റിന്

സ്ഥാനാര്‍ഥികള്‍ക്കൊപ്പം തുറന്ന ജീപ്പില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ജനക്കൂട്ടത്തിനിടയില്‍നിന്ന് വാഹനത്തിലേക്ക് കയറിയ യുവാവ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു. ആം ആദ്മി പ്രവർത്തകരും പോലീസും അക്രമിയെ കീഴ്പ്പെടുത്തി.

Arvind Kejriwal

മെറൂൺ കളർ ഷർച്ച് ധരിച്ച ഒരാൾ പ്രചാരണൻ വാഹനത്തിൽ കയറി കെജ്രിവാളിനെ മർദ്ദിക്കുന്ന ദൃശ്യം എഎൻഐ വാർത്ത ഏജൻസിയാണ് പുറത്ത് വിട്ടത്. സുരേഷ് കൈലാസ് എന്ന വ്യക്തിയാണ് മർദ്ദിച്ചതെന്നാണ് റിപ്പോർട്ട്. മോട്ടി നഗർ പോലീസ് സ്റ്റേഷനിലെത്തിച്ച് അക്രമിയെ പോലീസ് ചോദ്യെ ചെയ്ത് വരികയാണ്.

സ്പെയർപാർട്സ് ബിസിനസ് നടത്തുന്ന മുപ്പത്തിമൂന്ന് കാരനായ സുരേഷ് എന്ന് വ്യ.ക്തിയാണ് അക്രമം നടത്തിയതെന്ന് ജില്ല പോലീസ് മേധാവി മോണിക്ക ഭരദ്വാജ് വ്യക്തമാക്കി. ബിജെപി പ്രവർത്തകനാണ് കെജ്രിവാളിനെ മദ്ദിച്ചതെന്ന എഎപിയുടെ വാദം ബിജെപി തള്ളി.

English summary
Arvind Kejriwal slapped by man during roadshow in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X