അണ്ണ ഹസാരെയ്ക്ക് പിന്തുണയുമായി കെജ്‌രിവാള്‍ ജന്തര്‍ മന്ദിറില്‍
ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ ദില്ലിയില്‍ ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന അണ്ണാ ഹസാരെയ്ക്ക് പിന്തുണയുമായി ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമെത്തി. അദ്ദേഹത്തോടൊപ്പം ആം ആദ്മി എംഎല്‍എമാരും സമരപ്പന്തലില്‍ എത്തിയിരുന്നു. ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെയാണ് ഹസാരെയുടെ സമരം.
കെജ്‌രിവാളുമായി അകന്നു കഴിയുകയായിരുന്ന അണ്ണ സഹാരെ സമരത്തിന് മുന്‍പ് കെജ്‌രിവാളിനെ തന്റെ സമരസ്ഥലത്തേക്ക് ക്ഷണിച്ചിരുന്നു. എം.ഡി.എം.കെ നേതാവ് വൈകോയും സാമൂഹ്യപ്രവര്‍ത്തക മേധാ പട്കറും സമരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിന് കര്‍ഷക സംഘടനകളും എത്തിച്ചേര്‍ന്നു.

കര്‍ഷകരെ അവഗണിച്ച് വ്യവസായികളെ സഹായിക്കുകയാണ് കേന്ദ്ര സര്‍ക്കാരനെന്ന് ഹസാരെ ആരോപിക്കുന്നു. ഭൂമിയേറ്റെടുക്കല്‍ നടപടിയിലെ ഭേദഗതികള്‍ വ്യവസായികള്‍ക്ക് വേണ്ടിയുള്ളതാണ്. ഇത് തീര്‍ത്തും കര്‍ഷകവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. ഭേദഗതി റദ്ദ് ചെയ്യണമെന്നാണ് ഹസാരെയുടെ ആവശ്യം.
2011ല്‍ അണ്ണ ഹസാരെ നടത്തിയ ലോക്പാല്‍ സമര വേദിയിലൂടെ ശ്രദ്ധേയനായ വ്യക്തമിയാണ് അരവിന്ദ് കെജ് രിവാള്‍. തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതോടെ ഹസാരെയുമായി അകലുകയായിരുന്നു. എന്നാല്‍, കെജ് രിവാള്‍ സമരസ്ഥലത്ത് എത്തുകയാണെങ്കില്‍ സന്തോഷമാണെന്ന് അണ്ണ ഹസാരെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ദില്ലി മുഖ്യമന്ത്രി സമരത്തിന് പിന്തുണയേകി രംഗത്തെത്തിയത്.












Click it and Unblock the Notifications