ഏത് മുഖ്യമന്ത്രി കിടക്കും ഇങ്ങനെ?
ദില്ലി: ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇങ്ങനെ സമരത്തിനിറങ്ങിയ ഒരു മുഖ്യമന്ത്രി ആദ്യമാകും. അതും സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു സമരം.
ദില്ലി പോലീസിനെതിരെ ധര്‍ണ തുടങ്ങിയ ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ രാത്രി കഴിച്ചുകൂട്ടിയത് തെരുവിലായിരുന്നു. സഹ മന്ത്രിമാരും അദ്ദേഹത്തോടൊപ്പം തെരുവില്‍ തന്നെ കഴിച്ചുകൂട്ടി.

കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ജനുവരി 20 ന് രാവിലെ ആണ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ധര്‍ണ തുടങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ വീടിന് മുന്നില്‍ ധര്‍ണ നടത്തുമെന്നാണ് പറഞ്ഞതെങ്കിലും പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് റെയില്‍ ഭവന് മുന്നിലാക്കി ധര്‍ണ.
സമരത്തില്‍ പങ്കെടുക്കേണ്ടതില്ല എന്ന് പ്രവര്‍ത്തകരോട് ആദ്യം പറഞ്ഞിരുന്നെങ്കിലും കെജ്രിവാള്‍ പിന്നീട് നിലപാട് മാറ്റി. ഇപ്പോള്‍ ജനങ്ങളോട് കൂടി സമരത്തില്‍ അണി നിരക്കാനാണ് കെജ്രിവാള്‍ ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രി സമര മുഖത്താണെങ്കിലും ദില്ലിയില്‍ ഭരണം നടക്കുന്നില്ലെന്ന് കരുതരുത്. ധര്‍ണക്കിടയിലും മുഖ്യമന്ത്രി ഫയലുകള്‍ പരിശോധിക്കുകയും കാര്യങ്ങള്‍ തീര്‍പ്പാക്കുകയും ചെയ്യുന്നുണ്ട്. മറ്റ് മന്ത്രിമാരും ധര്‍ണക്കിടെ തന്നെ ഭരണ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ട്.
ആരോപണം ഉന്നയിക്കപ്പെട്ട പോലീസ് ഉദ്യോഗസാ്ഥരെ സ്ഥലം മാറ്റാന്‍ പോലും കേന്ദ്രം തയ്യാറാകുന്നില്ലെന്ന് കെജ്രിവാള്‍ ആരോപിച്ചു. പത്ത് ദിവസം ധര്‍ണ ഇതേ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകളോടെയാണ് തങ്ങള്‍ എത്തിയിട്ടുള്ളതെന്നും വേണ്ടി വന്നാല്‍ പിന്നെയും സമരം തുടരുമെന്നും കെജ്രിവാള്‍ പറഞ്ഞു. കെജ്രിവാളും ആറ് മന്ത്രിമാരും ഇരുനൂറോളം പ്രവര്‍ത്തകരുമാണ് റെയില്‍ ഭവന് മുന്നില്‍ ധര്‍ണ നടത്തുന്നത്.












Click it and Unblock the Notifications