ഒരേ സമയം ചരിത്രവും അത്ഭുതവും, ശ്രീ ശ്രീ രവിശങ്കറിനെ അഭിനന്ദിച്ച് കെജ്രിവാള്
ദില്ലി: യോഗാ ഗുരു ശ്രീ ശ്രീ രവിശങ്കറിനെതിരെ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അഭിനന്ദനവുമായി രംഗത്ത്. മൂന്ന് കോടി ജനങ്ങള്‍ എല്ലാം മറന്ന് പരിപാടിയില്‍ പങ്കെടുത്തത് ഒരേ സമയം ചരിത്രവും അത്ഭുതവും മഹനീയവുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. യമുനാ തീരത്ത് സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെജ്രിവാള്.
ലോകത്ത് ആത്മീയതയും സ്നേഹവും സമാധാനവും പ്രചരിപ്പിക്കാനുള്ള രവിശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും കെജ്രിവാള് വ്യക്തമാക്കി. യമുനാ നദിയിലെ ശുദ്ധീകരണത്തിനായി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ യമുനാ ശുദ്ധീകരണത്തിനായുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും കെജ്രിവാള് പറഞ്ഞു. വിദ്വേഷത്തെയും ശത്രുതയെയും സ്നേഹത്തിനു മാത്രമേ ഇല്ലാതാക്കാന്‍ കഴിയൂവെന്നും അരവിന്ദ് കെജ്രിവാള് പറഞ്ഞു. ആര്‍ട്ട് ഓഫ് ലിവിങ് സംഘടനാ പ്രവര്‍ത്തകരെ കാണുമ്പോള്‍ തനിക്ക് അത്ഭുതം തോന്നുന്നു. എത്ര അച്ചടക്കത്തോടെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.
എന്തു തരം മാജിക്കാണ് നിങ്ങള്‍ പ്രവര്‍ത്തകരില്‍ നടത്തിയതെന്നും കെജ്രിവാള് ചോദിക്കുന്നു. സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തകരുടെ സേവനം ആവശ്യമാണെന്നും കെജ്രിവാള് പറയുകയുണ്ടായി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications