കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരേ സമയം ചരിത്രവും അത്ഭുതവും, ശ്രീ ശ്രീ രവിശങ്കറിനെ അഭിനന്ദിച്ച് കെജ്രിവാള്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: യോഗാ ഗുരു ശ്രീ ശ്രീ രവിശങ്കറിനെതിരെ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭിനന്ദനവുമായി രംഗത്ത്. മൂന്ന് കോടി ജനങ്ങള്‍ എല്ലാം മറന്ന് പരിപാടിയില്‍ പങ്കെടുത്തത് ഒരേ സമയം ചരിത്രവും അത്ഭുതവും മഹനീയവുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. യമുനാ തീരത്ത് സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെജ്രിവാള്‍.

ലോകത്ത് ആത്മീയതയും സ്‌നേഹവും സമാധാനവും പ്രചരിപ്പിക്കാനുള്ള രവിശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി. യമുനാ നദിയിലെ ശുദ്ധീകരണത്തിനായി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

srisriravishankar

സര്‍ക്കാര്‍ യമുനാ ശുദ്ധീകരണത്തിനായുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. വിദ്വേഷത്തെയും ശത്രുതയെയും സ്‌നേഹത്തിനു മാത്രമേ ഇല്ലാതാക്കാന്‍ കഴിയൂവെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ആര്‍ട്ട് ഓഫ് ലിവിങ് സംഘടനാ പ്രവര്‍ത്തകരെ കാണുമ്പോള്‍ തനിക്ക് അത്ഭുതം തോന്നുന്നു. എത്ര അച്ചടക്കത്തോടെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.

എന്തു തരം മാജിക്കാണ് നിങ്ങള്‍ പ്രവര്‍ത്തകരില്‍ നടത്തിയതെന്നും കെജ്രിവാള്‍ ചോദിക്കുന്നു. സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തകരുടെ സേവനം ആവശ്യമാണെന്നും കെജ്രിവാള്‍ പറയുകയുണ്ടായി.

English summary
Here's why Arvind Kejriwal is cosying up to 'pujya guruji' Sri Sri Ravi Shankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X