കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നു?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയാണ് കെജ്രിവാള്‍ രാജിവെക്കുന്നത് എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കെജ്രിവാളിനെ രംഗത്തിറക്കാനാണത്രെ പാര്‍ട്ടി തീരുമാനം.

<strong>Read Also: കെജ്രിവാളിന്റെ എംഎല്‍എമാര്‍ക്ക് നരേന്ദ്ര മോദിയെക്കാൾ ശമ്പളം?</strong>Read Also: കെജ്രിവാളിന്റെ എംഎല്‍എമാര്‍ക്ക് നരേന്ദ്ര മോദിയെക്കാൾ ശമ്പളം?

കെജ്രിവാളിന്റെ അഭാവത്തില്‍ സീനീയര്‍ നേതാവ് മനീഷ് സിസോദിയ ആയിരിക്കും ദില്ലിയില്‍ മുഖ്യമന്ത്രിയാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ കെജ്രിവാള്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാണ് സിസോദിയ. 2017 ലാണ് പഞ്ചാബില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ദില്ലി കഴിഞ്ഞാല്‍ ആം ആദ്മി പാര്‍ട്ടി ഏറ്റവും ശക്തമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് പഞ്ചാബ്. ആം ആദ്മി പാര്‍ട്ടിക്ക് ആകെയുള്ള 4 എം പിമാരും പഞ്ചാബില്‍ നിന്നാണ്.

kejriwal

എന്നാല്‍ കെജ്രിവാള്‍ ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നു എന്ന തരത്തിലുളള മാധ്യമ റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധമാണ് എന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പറഞ്ഞു. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് അശുതോഷ് ഇക്കാര്യം പറഞ്ഞത്. പഞ്ചാബിലെ അകാലിദളും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയെ എത്ര ഭയക്കുന്നു എന്നതിന് തെളിവാണ് ഈ പ്രചാരണങ്ങള്‍ എന്നും അശുതോഷ് പറഞ്ഞു.

അതേസമയം ഈ റിപ്പോര്‍ട്ടുകളെ കോണ്‍ഗ്രസ് പരിഹസിക്കുകയാണ് ചെയ്തത്. സിഖുകാരനല്ലാത്ത, ഹരിയാനക്കാരനായ ഒരാള്‍ പഞ്ചാബില്‍ എന്ത് ചെയ്യാനാണ്. അയാള്‍ തോറ്റുപോകും - കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് പറഞ്ഞു. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 67 എം എല്‍ എമാരുണ്ട്. നേരത്തെ ദില്ലിയില്‍ ഭരണം കിട്ടിയ കെജ്രിവാള്‍ 49 ദിവസത്തെ ഭരണത്തിന് ശേഷം രാജിവെച്ചിരുന്നു. വീണ്ടും ഒരിക്കല്‍ കൂടി അദ്ദേഹം അത്തരമൊരു മണ്ടത്തരം കാണിക്കില്ല എന്നാണ് എല്ലാവരും കരുതുന്നത്.

English summary
Arvind Kejriwal may resign as Delhi Chief Minister, if the media reports are to be believed. According to news reports, Kejriwal may appoint Delhi Deputy CM Manish Sisodia as the chief minister, to contest as chief ministerial candidate in 2017 Punjab assembly elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X