അരവിന്ദ് കെജ്രിവാൾ നാളെത്തന്നെ തിഹാർ ജയിലിലേക്ക് മടങ്ങണം; ഹർജി പരിഗണിക്കുന്നത് നീട്ടി കോടതി
ഡൽഹി: മദ്യനയക്കേസിൽ ജാമ്യം നീട്ടിനൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി ഡൽഹി റൗസ് അവന്യൂ കോടതി. ജൂൺ 7 ലേക്കാണ് ഹർജി നീട്ടിയത്. ഇതോടെ ജൂൺ രണ്ടിന് തന്നെ കെജ്രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങണം.
മദ്യനയക്കേസിൽ മെയ് 10 നായിരുന്നു കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 21 ദിവസത്തേക്കായിരുന്നു ജാമ്യം നൽകിയത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒരാഴ്ചത്തേക്ക് കൂടി ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. അതേസമയം കെജ്രിവാളിന്റെ ഹർജി സുപ്രീം കോടതി രജിസ്ട്രി പരിഗണിച്ചില്ല.അറസ്റ്റിനെതിരായ ഹർജിയിൽ വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മാത്രമല്ല സ്ഥിരം ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാൻ കെജ്രിവാളിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സ്ഥിര ജാമ്യത്തിനായി കെജ്രിവാൾ വിചാരണകോടതിയെ സമീപിച്ചത്.

അതേസമയം ജാമ്യം നൽകണമെന്ന ആവശ്യത്തെ ഇഡി കോടതിയിൽ ഇന്ന് ശക്തമായി എതിർത്തു. കെജ്രിവാൾ പല വസ്തുതളും മറച്ചുവെയ്ക്കുകയാണെന്നും ആരോഗ്യപ്രശ്നങ്ങൾ അടക്കമുള്ള പല കാര്യങ്ങളിലും തെറ്റായ പ്രസ്താവനയാണ് നടത്തിയിരിക്കുന്നതെന്നും ഇഡി കോടതിയിൽ പറഞ്ഞു. ജാമ്യ ഹർജി ഫയൽ ചെയ്തതിന് പിന്നാലെ ജൂൺ 2 ന് തന്നെ കീഴടങ്ങുമെന്ന തരത്തിൽ തെറ്റിധരിപ്പിക്കുന്ന പ്രസ്താവനയാണ് കെജ്രിവാൾ കഴിഞ്ഞ ദിവസം നടത്തിയതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിലാണ് താൻ ഞായറാഴ്ച ജയിലിലേക്ക് മടങ്ങുമെന്ന് കെജ്രിവാൾ വ്യക്തമാക്കിയത്.. താൻ വൈകീട്ട് മൂന്ന് മണിയോടെ വീട്ടിൽ നിന്ന് ജയിലിലേക്ക് ഇറങ്ങുമെന്നായിരുന്നു ഇന്നലെ പത്രസമ്മേളനത്തിൽ കെജ്രിവാൾ അറിയിച്ചത്. 'ഇക്കൂട്ടർ എത്രനാൾ എന്നെ ജയിലിലടയ്ക്കുമെന്ന് അറിയില്ല. രാജ്യത്ത് ഏകാധിപത്യം അവസാനിപ്പിക്കാനാണ് ഞാൻ ജയിലിൽ പോകുന്നതെന്നതിൽ അഭിമാനമുണ്ട്.അവർ എന്നെ പലവിധത്തിൽ തകർക്കാൻ ശ്രമിച്ചു. നിശ്ശബ്ദനാക്കാൻ ശ്രമിച്ചു. ഞാൻ പുറത്തില്ലെങ്കിലും പ്രവർത്തകർ തങ്ങളുടെ ജോലി അവസാനിപ്പിക്കരുത്',എന്നായിരുന്നു കെജ്രിവാളിന്റെ വാക്കുകൾ. ഏകാധിപത്യം പരാജയപ്പെടുമെന്നും ജനാധിപത്യം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യ അഴിമതി കേസിലെ പ്രധാന സൂത്രധാരനാണ് കെജ്രിവാൾ എന്നാണ് ഇഡിയുടെ ആരോപണം. കെജ്രിവാളിന്റെ പങ്കിനെ കുറിച്ച് ശക്തമായ തെളിവുണ്ടെന്നും ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications