വിവാദ പരാമര്‍ശവുമായി അരവിന്ദ് കെജ്രിവാള്‍
ദില്ലി: വോട്ട് അഭ്യര്‍ത്ഥനയുമായി എഎപി നേതാവ് ജനങ്ങള്‍ക്കു മുന്നില്‍ എത്തി. എന്നാല്‍ വോട്ട് ചോദിച്ചത് ഇങ്ങനെയും. നിങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും വോട്ടിന് പണം വാങ്ങിക്കോളൂ.. എന്നാല്‍ വോട്ട് ആം ആദ്മി പാര്‍ട്ടിക്ക് ചെയ്യണമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഉത്തം നഗറില്‍ നടന്ന പ്രചരണ പരിപാടിയിലാണ് ഇത്തരം പ്രസ്താവന കെജ്രിവാള്‍ ഇറക്കിയത്.
നിങ്ങള്‍ ആരുടെ കൈയില്‍ നിന്നും പണം വാങ്ങിയാലും പ്രശ്‌നമില്ല, പക്ഷെ വോട്ട് ഞങ്ങള്‍ക്ക് ചെയ്യണമെന്ന് അപേക്ഷിക്കുകയാണ്. നിങ്ങള്‍ക്കു പണം നല്‍കി വോട്ട് ചെയ്യിപ്പിക്കുന്നവര്‍ നിങ്ങളെ പറ്റിക്കുകയാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. നിങ്ങളുടെ പണം നിങ്ങളില്‍ നിന്നുതന്നെ കൊള്ളയടിച്ചാണ് അവര്‍ നിങ്ങള്‍ക്കു നല്‍കുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു.

കഴിഞ്ഞ തവണ ജനങ്ങളെ എഎപി ഉപേക്ഷിച്ചെങ്കിലും ഇത്തവണ അങ്ങനെയായിരിക്കില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആം ആദ്മി 50 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കിരണ്‍ ബേദിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications