കെജ്രിവാള് രാജിവെക്കാന്‍ ഒരുങ്ങിയതായി റിപ്പോര്‍ട്ട്
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആം ആദ്മി പാര്‍ട്ടിയുടെ കണ്‍വീനര്‍ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങിയതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ അതൃപ്തിയെ തുടര്‍ന്നാണ് ഇത്. ദില്ലി മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടിയുടെ കണ്‍വീനര്‍ സ്ഥാനവും കെജ്രിവാള് സൂക്ഷിക്കുന്നതിലാണ് എ എ പിയിലെ നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചത്.
വ്യാഴാഴ്ച നടന്ന ദേശീയ സമിതിയിലാണ് കെജ്രിവാള് രാജി സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാല്‍ കെജ്രിവാള് കണ്‍വീനര്‍ സ്ഥാനം വിടുന്നതിനോട് പാര്‍ട്ടി അംഗങ്ങള്‍ അനുകൂല നിലപാടല്ല എടുത്തത്. ഇത് സംബന്ധിച്ച് കത്ത് കൈമാറിയ കെജ്രിവാള് ഫോണിലൂടെയും നേതാക്കളെ തന്റെ തിരുമാനം അറിയിച്ചു.

എതിര്‍ത്തവരില്‍ പ്രശാന്ത് ഭൂഷണും യാദവും
പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും അടക്കമുള്ള നേതാക്കള്‍ കെജ്രിവാള് കണ്‍വീനര്‍ സ്ഥാനം രാജിവെക്കുന്നതിനെ എതിര്‍ത്തു.

തുടക്കം മുതല്‍ കണ്‍വീനര്‍
ആം ആദ്മി പാര്‍ട്ടി സ്ഥാപിച്ചത് മുതല്‍ അരവിന്ദ് കെജ്രിവാളാണ് പാര്‍ട്ടിയുടെ കണ്‍വീനര്‍.

മുഖ്യമന്ത്രിയും കെജ്രിവാള്
2014 ല്‍ പാര്‍ട്ടി ദില്ലിയില്‍ മന്ത്രിസഭ രൂപീകരിച്ചപ്പോഴും കെജ്രിവാളായിരുന്നു മുഖ്യമന്ത്രി.

എന്താണ് ആപ്പ്
അരവിന്ദ് എലോണ്‍ പാര്‍ട്ടി എന്നാണ് എതിരാളികള്‍ ആം ആദ്മി പാര്‍ട്ടിയെ വിളിക്കുന്നത്.

രാജികള്‍ക്കും കാരണം
കെജ്രിവാളിന്റെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ നടക്കുന്നത് എന്നാരോപിച്ച് ഷാസിയ ഇല്‍മി, വിനോദ് കുമാര്‍ ബിന്നി തുടങ്ങിയ നേതാക്കള്‍ ആപ്പ് വിട്ടുപോയിരുന്നു.

കലഹം തുടങ്ങി
ദില്ലിയില്‍ ഭരണം കിട്ടിയതിന് പിന്നാലെ ആപ്പില്‍ പ്രതിസന്ധിയും തുടങ്ങി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും പൊളിറ്റിക്കള്‍ അഫയേഴ്സ് കമ്മിറ്റിയില്‍ പങ്കെടുക്കാതെ വിട്ടുനിന്നു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications