കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണ്‍ ജെയ്റ്റിലി നല്‍കിയ മാനനഷ്ടകേസ്, അഭിഭാഷക ഫീസ് സര്‍ക്കാര്‍ നല്‍കണമെന്ന് കെജ് രിവാള്‍

സീനയര്‍ അഡ്വക്കേറ്റ് റാം ജഠ്മലാനി ഉള്‍പ്പടെയുള്ള അഭിഭാഷകര്‍ക്ക് ചെലവായ ഫീസ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കണമെന്ന് കെജ് രിവാള്‍.

  • By Akhila
Google Oneindia Malayalam News

ദില്ലി: സീനയര്‍ അഡ്വക്കേറ്റ് റാം ജഠ്മലാനി ഉള്‍പ്പടെയുള്ള അഭിഭാഷകര്‍ക്ക് ചെലവായ ഫീസ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കണമെന്ന് കെജ് രിവാള്‍. അരുണ്‍ ജെയ്റ്റ്‌ലിയുടെ മാനനഷ്ട കേസില്‍ ഹാജരായ അഭിഭാഷകര്‍ക്ക് 3.42 കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്ന് കെജ് രിവാള്‍ ആവശ്യപ്പെട്ടതായാണ് ആരോപണം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന രാം ജഠ്മലാനി കോടതിയില്‍ കെജ് രിവാളിന് വേണ്ടി ഹാജരായത്. ജെയ്റ്റ്‌ലി നല്‍കിയ സിവില്‍ കേസും ക്രിമിനല്‍ കേസുമാണ് കെജ് രിവാളിനായി അഭിഭാഷകന്‍ രാജ്മഠ്‌ലയായിരുന്നു വാദിച്ചത്.

arvind-kejriwal2

ഒരു സിറ്റിങിനായി 22 ലക്ഷം വീതവും ജൂനിയര്‍ വക്കീലന്മാര്‍ക്ക് ഒരു കോടിയുമാണ് ബില്‍ നല്‍കിയത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒപ്പുവെച്ച ബില്ലുകള്‍ അനുവദിയ്ക്കായി ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന് അയച്ചുകൊടുത്തു. എന്നാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ നിയമോപദേശം തേടി.

ദില്ലി ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടായിരിക്കെ സാമ്പത്തിക ക്രമക്കേടുകള്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന പരാമര്‍ശത്തിനെതിരെയാണ് പത്ത് കോടി ആവശ്യപ്പെട്ട് അരുണ്‍ ജെറ്റ്‌ലി കേസ് ഫയല്‍ ചെയ്തത്.

English summary
Arvind Kejriwal Wants Taxpayer To Pay Ram Jethmalani's 3.8 Crore Legal Fee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X