Get Updates
Get notified of breaking news, exclusive insights, and must-see stories!

അരവിന്ദ് സ്വാമിയുടെ 'നമ്പറില്‍' ശശികല വീഴുമോ? തമിഴ്‌നാട്ടില്‍ സൂപ്പര്‍ ക്ലൈമാക്‌സ്!!

എംഎല്‍എമാരുടെ നമ്പര്‍ ട്വീറ്റ് ചെയ്ത അരവിന്ദ് സ്വാമി അവരെ വിളിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടു

ചെന്നൈ: തമിഴ്‌നാട് ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ശശികലയെ വീഴ്ത്താന്‍ കോളിവുഡ് സൂപ്പര്‍ താരം അരവിന്ദ് സ്വാമിയും രംഗത്ത്. നേരത്തേ മറ്റൊരു സൂപ്പര്‍ താരം കമല്‍ഹാസനും ശശികലയ്‌ക്കെതിരേ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

രംഗത്തുവന്നത് ട്വിറ്ററിലൂടെ

ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അരവിന്ദ് സ്വാമി ശശികലയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി കസേര സ്വന്തമാക്കുന്നതിനായാണ് എംഎല്‍എമാരെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയ ശശികലയുടെ നീക്കമാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്.

കോള്‍ യുവര്‍ ലോമേക്കര്‍

കോള്‍ യുവര്‍ ലോമേക്കര്‍ കാംപയ്‌നിന് അദ്ദേഹം ട്വിറ്ററിലൂടെ തുടക്കമിടുകയായിരുന്നു. സംസ്ഥാനത്തെ എംഎല്‍മാരുടെ ഫോണ്‍ നമ്പറും അരവിന്ദ് സ്വാമി ട്വീറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങളോട് എംഎല്‍എമാരെ വിളിച്ച് മുഖ്യമന്ത്രി ആരാവണമെന്നു തങ്ങളുടെ അഭിപ്രായം അറിയിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

മുഴുവന്‍ നമ്പറുകളും സ്വിച്ച് ഓഫ്

നമ്പര്‍ കണ്ട് പലരും എംഎല്‍എമാരെ ഫോണ്‍ ചെയ്‌തെങ്കിലും എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

മികച്ച പ്രതികരണം

അരവിന്ദ് സ്വാമിയുടെ കോള്‍ യുവര്‍ ലോമേക്കര്‍ കാംപയ്‌നിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പലരും നടന്റെ നീക്കത്തെ പ്രശംസിച്ച് രംഗത്തുവന്നിട്ടുണ്ട്.

ഇതു രാജഭരണമല്ല

ഏകാധിപത്യ തീരുമാനങ്ങളെടുക്കുന്നത് ശരിയല്ലെന്നും ഇപ്പോഴത്തേത് രാജഭരണമെല്ലെന്നും അരവിന്ദ് സ്വാമി ട്വീറ്റ് ചെയ്തു. ജനങ്ങളെ ഭരിക്കുന്നവരെയല്ല സേവിക്കുന്നവരെയാണ് നാടിന് ആവശ്യമെന്നും അദ്ദേഹം കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+