കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യന്‍ ഖാന് ജയിലില്‍ 4500 രൂപയുടെ മണി ഓര്‍ഡര്‍; പണമുപയോഗിച്ച് പുറത്ത് നിന്നും ഭക്ഷണം വരുത്തി

Google Oneindia Malayalam News

മുംബൈ: ലഹരിക്കേസില്‍ മുംബാ അര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന സിനിമാ താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് 4500 രൂപയുടെ മണി ഓര്‍ഡര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ജയിലിലേക്ക് കൊടുത്തയക്കുകയും അത് പുറത്ത് നിന്ന് ഭക്ഷണം വാങ്ങാനും മറ്റ് സാധനങ്ങള്‍ വാങ്ങാനും ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട്. കോവിഡ് കാരണം മുംബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം തടവ് കാര്‍ക്ക് കുടുംബാംഗങ്ങളെ വീഡിയോ കോള്‍ ചെയ്യാനുള്ള അവസരമുണ്ട്. ആര്യന്‍ ഖാനും ഈ അവസരം ലഭിച്ചിരുന്നു. എന്നാല്‍ മണി ഓര്‍ഡര്‍ വന്നത് തിങ്കളാഴ്ചയും. ആര്യന്‍ ഖാന്‍ വീഡിയോ കോള്‍ ചെയ്തത് ഇന്നലെയാണെന്നും വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്യന് ജയിലിലെ ഭക്ഷമം നല്‍കാറുണ്ടെന്ന് ജയില്‍ സൂപ്രണ്ട് നിഥിന്‍ വൈചല്‍ പറഞ്ഞു. കോടതി ഉത്തരവ് വരുന്നത് വരെ ആര്യന്‍ ഖാന് പുറത്ത് നിന്നുള്ള ഭക്ഷണം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

1

മുബൈയില്‍ നിന്നും ഗോവയിലേക്ക് പോയ കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയതിനെ തുടര്‍ന്നാണ് ആര്യന്‍ ഖാനെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ആര്യന്‍ കാന്റെ ജാമ്യാപേക്ഷ ഇന്നലെ കോടതി നിരസിച്ചിരുന്നു. കേസ് 20ന് പരിഗണിക്കുമെന്നാണ് കോടതി പറഞ്ഞത്. ആര്യന്‍ഖാന്റെ അഭിഭാഷകരടെയും എന്‍സിബിയുടെയും നീണ്ട വാദമാണ് ഇന്നലെ കോടതി കേട്ടത്. ഇനിയും അഞ്ച് ദിവസം കൂടി മുംബൈയിയലെ ആര്‍തര്‍ റോഡ് ജയിലില്‍ ആര്യന്‍ ഖാന് കഴിയേണ്ടി വരും. കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ സാധാരണ ജയിലിലേക്ക് ഇന്നലെ മാറ്റുകയായിരുന്നു. ആര്യന്‍ ഖാന്‍ സ്ഥിരമായി ലഹരിക്കടിംപ്പെടുന്നയാളാണെന്ന് എന്‍സിബി കോടതിയില്‍ ആരോപിച്ചു. എന്‍സിബിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റല്‍ ജനറല്‍ അനില്‍ സിംഗ് വൈകിയെത്തിയതിനാല്‍ ഇന്നലെ അല്‍പം വൈകിയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. ആര്യന്‍ ഖാന് കേസില്‍ ഒന്നാം പ്രതിയാണെന്നും ഇദ്ദേഹത്തിന് അന്താരാഷ്ട്ര ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നും എന്‍സിബി കോടതിയില്‍ വാദിച്ചു.

കോൺഗ്രസിൽ തർക്കം രൂക്ഷം;ഇടഞ്ഞ് നേതാക്കൾ..പാർട്ടി വിടുമെന്ന മുന്നറിയിപ്പുമായി ശിവകുമാർ?കോൺഗ്രസിൽ തർക്കം രൂക്ഷം;ഇടഞ്ഞ് നേതാക്കൾ..പാർട്ടി വിടുമെന്ന മുന്നറിയിപ്പുമായി ശിവകുമാർ?

2

ആര്യന്‍ ഖാന്റെ ഫോണ്‍ മാത്രമാണ് എന്‍സിബിക്ക് ലഭിച്ചത്. അതിലെ വാട്‌സപ്പ് ചാറ്റില്‍ പറയുന്നത് നിലവില്‍ സാധാരണ യുവാക്കള്‍ പറയുന്ന ഭാഷകളാണ് അതിന് ലഹരികേസുമായി യാതൊരു ബന്ധവുമില്ലെന്നും ര്യന്‍ ഖാന് വേണ്ടി ഹാജരായ അമിത് ദേശായി പറഞ്ഞു. അറസ്റ്റ് ചെയ്ത ദിവസം ആര്യന്റെ കൈയില്‍ നിന്നും ലഹരി വസ്തുക്കളൊന്നും പിടികൂടിയിട്ടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. അദ്ദേഹത്തിന്റെ പക്കല്‍ ലഹരി വാങ്ങാനുള്ള പണമില്ലെന്നും ദേശായി കോടതിയില്‍ വാദിച്ചു. ആരോപണങ്ങള്‍ തികച്ചും കള്ളമാണെന്നും അവന്റെ കൈയിലൊന്നുമുണ്ടായിരുന്നില്ല അവന്‍ ആ കപ്പലില്‍ ഉണ്ടായിരുന്നു എന്ന് മാത്രമാണെന്നും ദേശായി വാദിച്ചു. ആര്യന്‍ ഖാന്റെ അറസ്റ്റിനെ സംബന്ധിച്ച് അച്ഛന്‍ ഷാറൂഖ് ഖാനോ, അമ്മ ഗൗരി ഖാനോ ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. അതേസമയം സിനിമയിലെ മറ്റ് താരങ്ങളായ ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍, ഫറാഹ് ഖാന്‍ എന്നിവര്‍ ഖാന്‍ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Nirmal Lottery NR-246 Result: നിർമ്മൽ ലോട്ടറി എൻആർ -246 ലോട്ടറി ഫലം അറിയാം; ഒന്നാം സമ്മാനം 70 ലക്ഷംNirmal Lottery NR-246 Result: നിർമ്മൽ ലോട്ടറി എൻആർ -246 ലോട്ടറി ഫലം അറിയാം; ഒന്നാം സമ്മാനം 70 ലക്ഷം

3

മുംബൈയില്‍ നിന്നും ഗോവയിലേക്ക് കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എന്‍സിബി നടത്തിയ രഹസ്യ റെയ്ഡിലാണ് അര്യന്‍ ഖാനുള്‍പ്പെടെയുള്ള ഏഴി പേരെ എന്‍സിബി അറസ്റ്റ് ചെയ്തത്. ആറ്യന്‍ ഖാന്റെ കൂട്ടുകാരന്‍ അര്‍ബാസ് മര്‍ച്ചന്റ് കേസില്‍ പ്രതിയാണ്. അര്‍ബാസിന്റെ കൈയില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ആര്യന്‍ ഖാന്റെ കൈയില്‍ നിന്നും ലഹരി വസ്തുവിന്റെ ഒരു കണിക പോലും കണ്ടെത്തിയിട്ടില്ലെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. അതേസമയം അര്‍ബാസ് മര്‍ച്ചന്റിന്റെ കൈയില്‍ നിന്നും പിടികൂടിയ ലഹരി വസ്തു ആര്യന്‍ ഖാന് കൂടി ഉപയോഗിക്കാനുള്ളതാണെന്ന് എന്‍സിബി കോടതിയില്‍ ഇന്നലെ വാദിച്ചിരുന്നു.

സവര്‍ക്കറെ ഷുവര്‍ക്കറെന്ന് വിളിക്കുന്നത് അനീതിയെന്ന് രാഹുല്‍ ഈശ്വര്‍; ചുട്ടമറുപടിയുമായി അഭിലാഷ് മോഹന്‍സവര്‍ക്കറെ ഷുവര്‍ക്കറെന്ന് വിളിക്കുന്നത് അനീതിയെന്ന് രാഹുല്‍ ഈശ്വര്‍; ചുട്ടമറുപടിയുമായി അഭിലാഷ് മോഹന്‍

Recommended Video

cmsvideo
ആര്യനെ പിന്തുണച്ച ഋത്വിക് റോഷനെ അധിക്ഷേപിച്ച് കങ്കണ റണവത്ത്

ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

English summary
aryan kahan get money order rupees 4500 in jail money used to booking outside food
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X