ആര്യൻ ഖാൻ കേസ്; ഉദ്യോഗസ്ഥ ഇടപെടൽ സംശയകരം, അന്വേഷണത്തിലും ക്രമക്കേടെന്ന് റിപ്പോർട്ട്
ദില്ലി: ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ലഹരിക്കേസിന്റെ അന്വേഷണത്തിൽ ക്രമക്കേടുകൾ ഉണ്ടെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിപ്പോർട്ട്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ ഇടപെടൽ സംശയകരമെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ തെളിവില്ലെന്ന് കാട്ടി മെയിൽ ആര്യനെ കുറ്റവിമുക്തനാക്കിയിരുന്നു.

കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഇടപടെലിനെതിരെ ആരോപണം ഉയർന്നതിന് പിന്നാലെ ഇക്കാര്യം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ എസ് ഐ ടി ഏർപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 65 ഓളം പേരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. ചിലർ മൂന്നോ നാലോ തവണ മൊഴികൾ മാറ്റി. അന്വേഷണത്തിലെ പിഴവുകളും എസ്ഐടി കണ്ടെത്തി.
7 മുതൽ 8 വരെയുള്ള എൻസിബി ഉദ്യോഗസ്ഥരുടെ പങ്ക് സംശയാസ്പദമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എൻസിബിക്ക് പുറത്തുള്ളവർക്കെതിരെ നടപടിയെടുക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി തേടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബർ 20 നായിരുന്നു ആഡംബര കപ്പലിലെ റേവ് പാര്‍ട്ടിക്കിടെ ലഹരി പിടിച്ചെടുത്തെന്ന് കാണിച്ച് ആര്യന്‍ ഖാന്‍ അടക്കം 15 പേരെ എൻ സി ബി അറസ്റ്റ് ചെയ്തത്.
തുടർന്ന് മൂന്നാഴ്ചയോളമാണ് ആര്യൻ ഖാൻ അടക്കം ജയിലിൽ കിടന്നത്. മയക്ക് മരുന്ന് സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ് ആര്യൻ ഖാനെന്നും മയക്ക് മരുന്ന് കടത്തിലും വിതരണത്തിലുമെല്ലാം ആര്യൻ ഏർപ്പെട്ടിരുന്നതായും എൻ സി ബി ആരോപിച്ചിരുന്നു. കേസിൽ പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം കേസിൽ കേസിൽ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് എൻ സി ബി പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.ആര്യൻ ഖാൻ ഉൾപ്പെടെ ആറ് പേർക്ക് പങ്കില്ലെന്നായിരുന്നു കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. ലഹരിമരുന്ന് സംഘമായോ ലഹരിക്കടത്തിന്റെ ഗൂഢാലോചനയിലോ ആര്യൻ ഖാന് ബന്ധമുണ്ടെന്നതിന് തെളിവുകളില്ല. കപ്പലിൽ നിന്ന് ആര്യൻ ഖാനെ കസ്റ്റഡിയിലെടുക്കുമ്പോൾ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നതും നേരത്തേ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.












Click it and Unblock the Notifications