പ്രത്യേക സെല്ലില്‍ നിന്നും സാധാരണ സെല്ലിലേക്ക് ആര്യന് ഖാന്; ഇന്നും ജാമ്യമില്ല
മുംബൈ: മുംബൈയില്‍ നിന്നും ഗോവയിലേക്ക പോയ കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തി അറസ്റ്റിലായ സിനിമാ താരം ഷാറൂഖ് ഖാന്റെ മകന് ആര്യന് ഖാന്റെ ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി നിഷേധിച്ചു. ഇരുപതിന് വീണ്ടും പരിഗണിക്കുമെന്ന് കോടതിയറിയിച്ചു. ആറ് ദിവസം കൂടി ആര്യന് ഖാന് ജയിലില്‍ കഴിയേണ്ടി വരും. ആര്യന്ഖാന് സ്ഥിരമായി മയക്ക്മരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് നര്‍കോട്ടിക് കണ്ട്രോള് ബ്യുറോ(എന്‍സിബി) കോടിയില്‍ വാദിച്ചു. ആര്യന് ഖാന് ജാമ്യം നല്‍കുന്നതിനെതിരെ എന്‍സിബി അഭിഭാഷകന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് ശക്തമായ വാദം ഉന്നയിച്ചു. ഇത് മഹാത്മാഗാന്ധിയുടെ നാടാണെന്നു മയക്ക്നരുന്ന് ഉപയോഗം മറ്റ് യുവാക്കളെ കൂടി സ്വാധീനിക്കുമെന്നും സിംഗ് പറഞ്ഞു. എന്‍സിബിയുടെ കൈയിലുള്ളചത് ആര്യന് ഖാന്റെ വാട്സപ്പ് ചാറ്റ് മാത്രമാണ്. ഇന്നത്തെ യുവാക്കളുപയോഗിക്കുന്ന ഭാഷ പലപ്പോഴും സംശയാസ്പദമായി തോന്നാമെന്ന് ആര്യന് ഖാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അമിത് ദേശായി പറഞ്ഞു.
ചിലസംഭാഷണങ്ങള്‍ തെറ്റിധരിപ്പിക്കാന്‍ സാധ്യതയുണ്ട്. വാട്സാപ്പ് ചാറ്റുകളെല്ലാം സ്വകാര്യതകളാണ്. എന്നാല്‍ ആര്യന് ഖാന് അയച്ച ഒരു മെസേജ് പോലും കപ്പലില്‍ നടത്തുന്ന ലഹരി പാര്‍ട്ടിയെ സംബ്ദിച്ചില്ലെന്നും അമിത് ദേശായി പറഞ്ഞു. കൂട്ടുകാരുമായി നടത്തിയ സ്വാഭാവിക സന്ദേശങ്ങള്‍ മാത്രമാണ് ആറ്യന്റെ വാട്സപ്പിലുള്ളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആര്യന് കാന്‍ എതിരെ എന്ത് നടപടി സ്വീകരിച്ചാലും അത് നിയമത്തിന്റെ പരിധിയിലായിരിക്കണമെന്നും അമിത് വാദിച്ചു. ലഹരി വാങ്ങാന്‍ അദ്ദേഹത്തിന്റെ കൈയില്‍ പണമില്ലെന്നും അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്റെ കൈയില്‍ നിന്നും ലഹരി പതാര്ത്ഥങ്ഹല് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ദേശായി വാദിച്ചു. ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് എന്‍.സി.ബി.യുടെ അഭിഭാഷകന് അനില്‍ സിംഗ് കോടതിയില്‍ പറഞ്ഞു.

സുഹൃത്തായ അര്‍ബാസില്‍നിന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് ആര്യനും കൂടി ഉപയോഗിക്കാനുള്ളതായിരുന്നുവെന്ന് അര്‍ബാസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടെന്ന് അനില്‍ കോടതിയില്‍ വ്യക്തമാക്കി. ഇവരുടെ ഫോണുകളില്‍നിന്ന് വാട്സാപ്പ് ചാറ്റുകളും ഫോട്ടോകളും തെളിവായി ലഭിച്ചിട്ടുണ്ടന്നും ലഹരിമരുന്ന് വില്പനയെ സംബന്ധിച്ച് ആര്യന് ചര്‍ച്ച നടത്തിയതിനും തെളിവുണ്ടെന്നും അനില്‍ സിംഗ് വാദിച്ചു. ഇത് മഹാത്മാഗാന്ധിയുടെയും ശ്രീ ബുദ്ധന്റെയും നാടാണ് അന്വേഷണം ആദ്യഘട്ടതില്‍ മാത്രാണ് എത്തിനില്‍ക്കുന്നത്. ആര്യന് ജാമ്യം അനുവദിക്കാന്‍ അയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അദ്ദേഹം സമാന കേസിന്റെ എട്ട് വിധിന്യായങ്ങളും കോടതിയില്‍ പറഞ്ഞു. ഒറീസയിലെ മാഹിമനന്ദ മിശ്ര കേസില്‍ സുപ്രീംകോടതി പറഞ്ഞ വിധി ന്യായം ഉള്‍പ്പെടെ അദ്ദേഹം കോടതിയില്‍ വാദിച്ചു.
നിലവില്‍ കുറ്റവിമുക്തനാക്കാനല്ല, ജാമ്യത്തിനായാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ആര്യന് ഖാന്റെ അഭിഭാഷകന് അമിത് ദേശായി വാദിച്ചു. അന്വേഷണത്തിന് ഹാജരാകാമെന്നുള്ള ഉപാധികളടക്കം മുന്നോട്ടുവെച്ച് കോടതിക്ക് ജാമ്യം നല്‍കാമെന്നും പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലങ്ങളില്ലെന്നും പ്രതിഭാഗം പറഞ്ഞു. ആര്യന്ഖാന്ഖെ കൈയില്‍ നിന്നും ലഹരിയുടെ ഒരംശം പോലും കണ്ടെത്തിയിട്ടില്ലെന്ന് ആര്യന്റെ അഭിഭാഷകന് കോടതിയില്‍ അടിവരയിട്ട് പറഞ്ഞു. തുടര്‍ന്ന് ജാമ്യഹര്‍ജി വിധി പറയാനായി 20-ലേക്ക് മാറ്റിവെയ്ക്കുന്നതായി ജഡ്ജി വി.വി. പാട്ടീല്‍ ഉത്തരവിടുകയായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന് ഖാന് നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണുള്ളത്. ഇന്നാണ് ക്വാറന്റീന് സെല്ലില്‍നിന്ന് ആര്യനെ സാധാരണ സെല്ലിലേക്ക് മാറ്റിയത്. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിഭാഗം. എന്നാല്‍ വിധി പറയുന്നത് 20-ലേക്ക് മാറ്റിയതോടെ ആറുദിവസം കൂടി ആര്യന് ജയിലില്‍ കഴിയേണ്ടിവരും.
ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications