കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരി പാര്‍ട്ടി കേസ് ചോദ്യം ചെയ്യല്‍ തുടരും; ആനന്യയോട് നാളെ ഹാജരാകണമെന്ന് എന്‍സിബി

Google Oneindia Malayalam News

മുംബൈ: സിനിമാ താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി പാര്‍ട്ടി കേസില്‍ നടി അനന്യ പാണ്ഡെയെയും എന്‍സിബി ചോദ്യംചെയ്തു. ഇന്ന് താല്‍കാലികമായി വിട്ടയക്കുകയും നാളെ വീണ്ടും ഹാജരാകണമെന്നും എന്‍സിബി അനന്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് നടിയുടെ മുംബൈയിലെ വീട്ടില്‍ എന്‍സിബി റെയ്ഡ് നടത്തിയിരുന്നു. നടിയുടെ ലാപ്‌ടോപ്പും, മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാളെ 11 മണിക്ക് ഹാജരാകാനാണ് എന്‍സിബി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നടിയുടെ പിതാവും നടനുമായ ചങ്കി പാണ്ഡെയുടെ കൂടെയാണ് നടി എന്‍സിബി ഓഫീസിലേക്കെത്തിയത്.

oi

'ഇനി ഒന്നും കേൾക്കാൻ ബാക്കിയില്ല, രണ്ട് സിനിമ അവർ കളയിച്ചു', ലൈവിൽ കരഞ്ഞ് ബിഗ് ബോസ് താരം സൂര്യ'ഇനി ഒന്നും കേൾക്കാൻ ബാക്കിയില്ല, രണ്ട് സിനിമ അവർ കളയിച്ചു', ലൈവിൽ കരഞ്ഞ് ബിഗ് ബോസ് താരം സൂര്യ

നടിയെ ചോദ്യംചെയ്യുക മാത്രമാണ് ചെയ്തതെന്നും നടി കേസില്‍ പ്രതിയല്ലെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒക്ടോബര്‍ മൂന്നിനാണ് മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയ കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയതിനെ തുടര്‍ന്ന് ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍, കൂട്ടുകാരന്‍ അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുള്‍പ്പെടെ എന്‍സിബി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ആര്യന്‍ ഖാന്റെ പക്കല്‍ നിന്നും ലഹരി ഉല്‍പ്പന്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അദ്ദേഹത്തിന്റെ വാട്‌സാപ്പ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ എന്‍സിബി അറസ്റ്റ് ചെയ്തത്. അനന്യയും ആര്യനും താര കുടുംബവും, ആര്യന്റെ സഹോദരി സുഹാനയുടെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയാണ് അനന്യ. ബോളിവുഡ് നായകന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് സിനിമാ മേഖലയിലെ നിരവധി പേരെ എന്‍സിബി അറസ്റ്റ് ചെയ്യുകയും, ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നില്ല; 95 ശതമാനം പേര്‍ക്കും പെട്രോളിന്റെ ആവശ്യവുമില്ല: മന്ത്രിരാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നില്ല; 95 ശതമാനം പേര്‍ക്കും പെട്രോളിന്റെ ആവശ്യവുമില്ല: മന്ത്രി

ഒക്ടോബര്‍ എട്ടിനാണ് ആര്യന്‍ ഖാന്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ജയിലിലാകുന്നത്. ഇദ്ദേഹത്തിന്റെ വാട്‌സാപ്പ് ചാറ്റില്‍ നിന്നും അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയയുമായി ആര്യന് ബന്ധമുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മുംബൈ പ്രത്യേക കോടതി ആര്യന്റെ ജാമ്യം നിഷേധിച്ചിരുന്നു. ആര്യന്റെ അഭിഭാഷകര്‍ അദ്ദേഹത്തിന്റെ പക്കലില്‍ ലഹരിയുടെ ഒരു കണിക പോലും കണ്ടെത്തിയിട്ടില്ലെന്ന് വാദിച്ചിരുന്നു. എന്നാല്‍ ഷൂസിനുള്ളില്‍ ഓളിപ്പിച്ച് വച്ച രീതിയില്‍ ആര്യനൊപ്പം പിടിയിലായ അര്‍ൂബാസ് മര്‍ച്ചന്റിന്റെ പക്കല്‍ നിന്നും പിടികൂടിയിരുന്നു. ഇത് രണ്ടുപേരും മനപൂര്‍വം ഒളിപ്പിച്ച് വച്ചതാണെന്നും കോടതി പറഞ്ഞിരുന്നു. ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായി അദ്ദേഹത്തെ കാണാന്‍ പിതാവ് ഷാറൂഖ് ഖാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലെത്തിയിരുന്നു. 20 മിനിറ്റോളം മകനുമായി സംസാരിച്ച ശേഷം അദ്ദേഹം പോകുകയായിരുന്നു. അതിന് തൊട്ട് പിന്നാലെ ഷാറൂഖ് ഖാന്റെ വസതിയായ മന്നത്തിലും എന്‍സിബി റെയ്ഡ് നടത്തിയിരുന്നു.

'നേതാക്കള്‍ക്ക് തെരുവിലിറങ്ങേണ്ടി വരില്ല'; ഭാരവാഹികള്‍ക്ക് മാനദണ്ഡം കഴിവാണെന്ന് കെ സുധാകരന്‍'നേതാക്കള്‍ക്ക് തെരുവിലിറങ്ങേണ്ടി വരില്ല'; ഭാരവാഹികള്‍ക്ക് മാനദണ്ഡം കഴിവാണെന്ന് കെ സുധാകരന്‍

Recommended Video

cmsvideo
Ananya pandey's chat reveals she agreed to arrange stuff for Aryan khan

ആര്യന്‍ ഖാന്റെ ജാമ്യത്തിനായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ചൊവ്വാഴ്ച പരിഗണിക്കുമെന്നാണ് വിവരം. ഷാറൂഖ് ഖാനും കുടുംബത്തിനും പിന്തുണയുമായി ബോളി വുഡ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. എന്‍സിബി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആര്യന്‍ ഖാന്‍ പിടിയിലായത്. എന്നാല്‍ അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ലെന്ന് എന്‍സിബിയും പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വാട്‌സാപ്പ് ചാറ്റുകളില്‍ നിന്നും മനസിലാകുന്നത് അന്താരാഷ്ട്ര ലഹരി മാഫിയകളുമായി ആര്യന് ബന്ധമുണ്ടെന്നാണെന്നും എന്‍സിബി കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇത് യുവാക്കള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഉപയോഗിക്കുന്ന കോഡ് ഭാഷയാണെന്നാണ് ആര്യന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ആദ്യഘട്ടത്തില്‍ എന്‍സിബി കസ്റ്റഡിയിലായിരുന്ന ആര്യന്‍ ഖാനെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റുകയായിരുന്നു. പ്രത്യേക സെല്ലിലായിരുന്ന ആര്യന്‍ ഖാന്‍, കോവിഡ് നെഗറ്റീവയതിന് ശേഷമാണ് സാധാരണ സെല്ലിലേക്ക് മാറ്റിയത്.

English summary
aryan khan rave party case; ncb questioning ananya pande countinues on tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X