കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടത്തിന്!! മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനില്ല, ഒളിപ്പിച്ചു!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിന് ബിജെപിയില്‍ നിന്ന് ഭീഷണിയുള്ളതായി ആശങ്ക. ശനിയാഴ്ച കോണ്‍ഗ്രസിന്റെ മൂന്ന് സ്വതന്ത്ര എംഎല്‍എമാരെ അ‍ജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതോടെയാണ് 'ഓപ്പറേഷന്‍ ലോട്ടസ് ടു' വീണ്ടും തിരിച്ച് വന്നതായുള്ള സൂചനകള്‍ പുറത്തുവരുന്നത്. മൂന്ന് എംഎല്‍എമാരെ ലക്ഷ്യംവെച്ചാണ് ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇതോടെ പുറത്തുവരുന്ന സൂചനകള്‍.

 മൂന്ന് എംഎല്‍എമാര്‍ അപ്രത്യക്ഷര്‍!

മൂന്ന് എംഎല്‍എമാര്‍ അപ്രത്യക്ഷര്‍!

ഹോസ്കോട്ട് എംഎല്‍എ എംടിബി നാഗരാജ്, ചിക്കബെല്ലാപൂര്‍ എംഎല്‍എ ഡോ. സുധാകര്‍, മുലബാഗിലു, സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷ് എന്നിവരെയാണ് ബെംഗളൂരുവിലെ ഹോട്ടലില്‍ നിന്ന് ഉച്ച ഭക്ഷണത്തിന് ശേഷം കാണാതായത്. പിന്നീട് ഇവര്‍ ചെന്നൈയില്‍ എത്തിയെന്ന വിവരമാണ് ലഭിച്ചത്. തമിഴ്നാട് വഴി ഇവര്‍ മുംബൈക്ക് പോയിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെയും ജെഡിഎസിനെയും ആശയക്കുഴപ്പത്തിലാക്കാനാണ് ഇത്തരമൊരു മാര്‍ഗ്ഗം കണ്ടെത്തിയതെന്നുമാണ് നിരീക്ഷണം. ഈ സംഭവത്തോടെ ഇരു പാര്‍ട്ടികളും മൂന്ന് എംഎല്‍എമാരിലും ഒര് കണ്ണുവെച്ചിട്ടുണ്ട്.

 ബിജെപിക്കെതിരെ കോണ്‍ഗ്രസ്

ബിജെപിക്കെതിരെ കോണ്‍ഗ്രസ്

ബിജെപി സംസ്ഥാന പ്രസിഡന്റ് ബിഎസ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ്- ജനതാദള്‍ എംഎല്‍എമാരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. കാല് വാരുന്നതിനായി ബിജെപി എംഎല്‍എമാര്‍ക്ക് പണവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് ബിജെപി രംഗത്തെത്തിയിരുന്നു.

 എംഎല്‍മാരുടെ ഒളിച്ചുകളി

എംഎല്‍മാരുടെ ഒളിച്ചുകളി


താന്‍ ഇപ്പോഴും ബെംഗളൂരുവില്‍ ഉണ്ടെന്ന് അവകാശപ്പെട്ട് ഡോ. സുധാകര്‍ തന്റെ സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചിരുന്നു. ഇത് നല്‍കുന്ന സൂചന കര്‍ണാടകത്തിലെ സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിയിലെ പ്രമുഖ നേതാക്കളെ കാണുന്നതിനായി മുബൈയിലേക്ക് പോയി എന്നതാണ്. പാര്‍ട്ടിയിലെ അസംതൃപ്തരായ എംഎല്‍എമാരോട് സിദ്ധരാമയ്യ നേരിട്ട് ആശയവിനിമയം നടത്താന്‍ ആരംഭിച്ചിട്ടുണ്ട്. ആനന്ദ് സിംഗ്, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തിയത്.

 പണം വാഗ്ദാനം ചെയ്തെന്ന്

പണം വാഗ്ദാനം ചെയ്തെന്ന്

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി അഞ്ച് കോടി വാഗ്ദാനം ചെയ്തെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. പണം നല്‍കാമെന്ന വാഗ്ദാനവുമായി ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ സമീപിച്ചിരുന്നതായും ദിനേഷ് ഗുണ്ടു ചൂണ്ടിക്കാണിക്കുന്നു. ബിജെപി കള്ളപ്പണം ശേഖരിച്ച് കുതിരക്കച്ചവടത്തിനുള്ള ശ്രമം നടത്തുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കഴിഞ്ഞ ആഴ്ച ആദായനികുതി വകുപ്പിനെ സമീപിച്ചിരുന്നു.

English summary
As 3 Congress MLAs are ‘lost and found,’ new desertion rumours swirl in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X