കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പൗരത്വ ഭേദഗതി ബില്‍: യു ടേണ്‍ അടിച്ച് ശിവസേന, ശിവസേന സ്വതന്ത്ര പാര്‍ട്ടി, കടമകളുണ്ടെന്ന്..

Google Oneindia Malayalam News

ദില്ലി: ദേശീയ പൗരത്വ ഭേദഗതി ബില്ലില്‍ നിലപാട് അറിയിച്ച് ശിവസേന. തിങ്കളാഴ്ച ബില്ലിനെ അനൂകൂലിച്ച് വോട്ട് ചെയ്ത ശിവസേന രാജ്യസഭയിലെ വോട്ടിംഗ് ബഹിഷ്കരിക്കുകയായിരുന്നു. ശിവസേന ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാതായതോടെ ശിവസേന രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. ശിവസേന വോട്ടെടുപ്പ് ബഹിഷ്കരിച്ചുവെന്നായിരുന്നു ശിവസേന എംപി സഞ്ജയ് റൗട്ടിന്റെ പ്രതികരണം. ലോക്സഭയില്‍ ശിവസേന ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചതിനെ തുട‍ര്‍ന്നാണ് ശിവസേനയുടെ നിലപാടുമാറ്റം.

'പാര്‍വ്വതി മാഫിയ സംഘത്തിന്‍റെ വലയില്‍, താനുമായി പ്രണയത്തില്‍'; സംവിധായകനെ പോലീസ് പൂട്ടി
ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനക്ക് മേലുള്ള ആക്രമണമാണ്. ബില്ലിനെ പിന്തുണക്കുന്നവര്‍ ഇന്ത്യയുടെ അടിത്തറ നശിപ്പിക്കാന്‍ ശ്രമിക്കകയാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പിന്നീടാണ് ശിവസേന ബില്ലിനെ പിന്തുണക്കുന്നില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്. ബില്ലിനെതിരെ വോട്ട് ചെയ്ത എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാ‍ര്‍ട്ടികള്‍ക്കൊപ്പം സഖ്യം രൂപീകരിച്ച ശിവസേന മാത്രമാണ് ബില്ലിനെ ആദ്യം പിന്തുണച്ചത്. ഒരു സ്വതന്ത്ര പാര്‍ട്ടിയായ തങ്ങള്‍ക്ക് തങ്ങളുടേതായ പങ്കുണ്ടെന്നാണ് സഞ്ജയ് റാവത്ത് നിലപാട് മാറ്റത്തെക്കുറിച്ച് പ്രതികരിച്ചത്. ദേശീയ പൗരത്വ ഭേദഗതി ബില്ലില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ 16 എംപിമാര്‍ ഹാജരായിരുന്നില്ല.

xsanjay-raut-15723106

ദേശീയ പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ് മതത്തിന്റെ അടിസ്ഥാനത്തിലല്ല. ശിവസേനക്ക് എത്രത്തോളം കരുത്തുറ്റ ഹിന്ദുവാണെന്നോ ദേശസ്നേഹിയാണെന്നോ തെളിയിക്കേണ്ട ആവശ്യമില്ലെന്നാണ് ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ സഞ്ജയ് റാവത്ത് പ്രതികരിച്ചത്. ഞങ്ങള്‍ ബില്ല് ചര്‍ച്ച ചെയ്യുന്നത് മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ് മതത്തിന്റെ അടിസ്ഥാനത്തിലല്ല. നുഴഞ്ഞുകയറുന്നവരും അഭയാര്‍ത്ഥികളും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
Protest Against Citizenship Bill in Guwahati as Army Remains on Standby | Oneindia Malayalam

എത്രത്തോളം കരുത്തുറ്റ ഹിന്ദുവും ദേശസ്നേഹിയുമാണെന്ന് തെളിയിക്കുന്നതിന് ശിവസേനക്ക് ഒരു തരത്തിലുള്ള സാക്ഷ്യപത്രവും ആവശ്യമില്ല. ഞങ്ങളുടെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ ബാല്‍ താക്കറെയും അടല്‍ ബിഹാരി വാജ്പേയും ശ്യാമപ്രസാദ് മുഖര്‍ജിയുമാണ്. ഞങ്ങള്‍ അവരില്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, എന്നിവിടങ്ങളില്‍ നിന്നള്ള മുസ്ലിങ്ങളല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി ബില്‍.

English summary
'As an Independent Party, We've Our Own Role': Shiv Sena 'Boycotts' Voting in RS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X