കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ച് അഖിലേഷ് യാദവ്; മുന്നോട്ട് വച്ച ഉപാധി ശക്തം, ഒന്നിന് മൂന്ന് നിബന്ധന

Google Oneindia Malayalam News

ദില്ലി: അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരുന്ന പശ്ചാത്തലത്തില്‍ സഖ്യചര്‍ച്ചകള്‍ സജീവമാണ്. പ്രതിപക്ഷ നിരയില്‍ ശക്തമായ ഐക്യം സാധ്യമാകുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ബിജെപിയും അല്‍പ്പം ആശങ്കയിലായിരുന്നു.

എന്നാല്‍ പ്രതിപക്ഷ ഐക്യം സാധ്യമാകണമെങ്കില്‍ വന്‍ കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഉത്തര്‍ പ്രദേശിലെ പ്രധാന കക്ഷിയായ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണ്. പക്ഷേ അവര്‍ കര്‍ശന ഉപാധികളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. കോണ്‍ഗ്രസിനെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് നിബന്ധന. അംഗീകരിച്ചാല്‍ സഖ്യമാകാമെന്ന് എസ്പി പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

അന്ന് കോണ്‍ഗ്രസ്, ഇന്ന് ബിജെപി

അന്ന് കോണ്‍ഗ്രസ്, ഇന്ന് ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമാണ് ഉത്തര്‍ പ്രദേശ്. 80 ലോക്‌സഭാ മണ്ഡലങ്ങളുണ്ട് ഉത്തര്‍ പ്രദേശില്‍. ഇവിടെയുള്ള സീറ്റുകളില്‍ മേല്‍ക്കോയ്മയുണ്ടാക്കാന്‍ സാധിക്കുന്ന പാര്‍ട്ടികള്‍ക്ക് രാജ്യം ഭരിക്കാമെന്നതാണ് ചരിത്രം. കോണ്‍ഗ്രസ് ഒരുകാലത്ത് യുപിയില്‍ തിളങ്ങി നിന്നിരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്നത് കോണ്‍ഗ്രസാണ്. ഇപ്പോള്‍ ബിജെപിയാണ്.

ബിജെപി അല്‍പ്പം വിയര്‍ക്കേണ്ടിവരും

ബിജെപി അല്‍പ്പം വിയര്‍ക്കേണ്ടിവരും

ഈ സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശിലെ സഖ്യം കോണ്‍ഗ്രസിന് നിര്‍ണായകമാണ്. അഖിലേഷ് യാദവിന്റെ എസ്പി, മായാവതിയുടെ ബിഎസ്പി എന്നിവരുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഈ സഖ്യം യാഥാര്‍ഥ്യമായാല്‍ ബിജെപി അല്‍പ്പം വിയര്‍ക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് അഖിലേഷിന്റെ പുതിയ നിബന്ധനകള്‍.

മൂന്ന് സംസ്ഥാനങ്ങളില്‍ ഗുണം വേണം

മൂന്ന് സംസ്ഥാനങ്ങളില്‍ ഗുണം വേണം

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടക്കാന്‍ ആഗ്രഹമുണ്ടെന്ന് എസ്പി പറയുന്നു. ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളാണ് എസ്പി നേതാക്കളുമായും മറ്റു പ്രാദേശിക കക്ഷികളുമായും ചര്‍ച്ചകള്‍ നടത്തുന്നത്. ഉത്തര്‍ പ്രദേശില്‍ സഖ്യമുണ്ടാക്കണമെങ്കില്‍ മറ്റു മൂന്ന് സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് ഗുണമുണ്ടാകുന്ന തരത്തില്‍ ധാരണയുണ്ടാക്കണമെന്നാണ് എസ്പിയുടെ നിബന്ധന.

മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ചില പ്രദേശങ്ങളില്‍ എസ്പിക്ക് നേരിയ സ്വാധീനമുണ്ട്. എന്നാല്‍ പ്രതിപക്ഷ നിരയില്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍. ഈ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ സഖ്യം ആകാമെന്ന് എസ്പി പറയുന്നു.

അര്‍ഹമായ പരിഗണന വേണം

അര്‍ഹമായ പരിഗണന വേണം

രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരിക്കുന്നത്. മൂന്നിടത്തും കോണ്‍ഗ്രസ് നിര്‍ണയാക ശക്തിയാണ്. ഡിസംബറില്‍ ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മൂന്ന് സംസ്ഥാനത്തും തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന വേണമെന്ന് എസ്പി ആവശ്യപ്പെടുന്നു.

കോണ്‍ഗ്രസിന് പ്രാധാന്യം നല്‍കാതെ

കോണ്‍ഗ്രസിന് പ്രാധാന്യം നല്‍കാതെ

യുപിയില്‍ എസ്പി, ബിഎസ്പിയുമായി സഖ്യചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇരുപാര്‍ട്ടികളും ഒരുമിച്ച് തിരഞ്ഞെടുപ്പ് നേരിടാനാണ് തീരുമാനം. എന്നാല്‍ ഈ സഖ്യത്തിലേക്ക് കോണ്‍ഗ്രസിനെയും ചേര്‍ത്താന്‍ ശക്തമായ സഖ്യമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസിന് അധികം പ്രാധാന്യം നല്‍കാതെയാണ് മറ്റു രണ്ടു കക്ഷികളുടെയും നീക്കം.

ബിജെപിയുടെ കരുതല്‍

ബിജെപിയുടെ കരുതല്‍

കോണ്‍ഗ്രസ്-എസ്പി-ബിഎസ്പി സഖ്യം യുപിയില്‍ വന്നാല്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാകും. അതുകൊണ്ടുതന്നെ ഈ സഖ്യം സാധ്യമാകരുതെന്ന് ബിജെപി ആഗ്രഹിക്കുന്നു. യുപിയില്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങള്‍ കുറഞ്ഞുവരികയാണ്. എന്നാല്‍ മറ്റു രണ്ടു കക്ഷികള്‍ക്കും ശക്തമായ സ്വാധീനവുണ്ട്.

കൂടുതല്‍ സീറ്റ് വേണം

കൂടുതല്‍ സീറ്റ് വേണം

ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും എസ്പിക്ക് മതിയയാ പ്രാധാന്യം കോണ്‍ഗ്രസ് നല്‍കണമെന്ന് എസ്പി ആവശ്യപ്പെടുന്നു. തങ്ങള്‍ക്ക് മല്‍സരിക്കാന്‍ കൂടുതല്‍ സീറ്റ് വേണമെന്നും അവര്‍ ആവശ്യം ഉന്നയിച്ചു. എന്നാല്‍ ഇതിനോട് കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് യുപി സഖ്യത്തിന് പകരമാണിതെന്ന് എസ്പി ചൂണ്ടിക്കാണിച്ചത്.

 യുപിയില്‍ മാത്രം നടക്കില്ല

യുപിയില്‍ മാത്രം നടക്കില്ല

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടായില്ലെങ്കില്‍ യുപിയില്‍ മാത്രം സഖ്യമുണ്ടാകില്ലെന്ന് എസ്പി ജനറല്‍ സെക്രട്ടറി കിരണ്‍മായ് നന്ദ പറഞ്ഞു. അങ്ങനെ ഒരു സഖ്യം വരുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. യുപിയില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പി-ബിഎസ്പി സഖ്യം തിരഞ്ഞെടുപ്പ് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 ബിഎസ്പിക്ക് പിന്നാലെ

ബിഎസ്പിക്ക് പിന്നാലെ

രാജസ്ഥാന്‍, ചത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി ആദ്യം ബിഎസ്പിയും സഖ്യചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആവശ്യപ്പെടുന്ന സീറ്റുകള്‍ ലഭിക്കില്ല എന്ന് കണ്ട ബിഎസ്പി ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതാകട്ടെ കോണ്‍ഗ്രസിന് ലഭിക്കുന്ന വോട്ടില്‍ വിള്ളലുണ്ടാക്കുകയും ചെയ്യും. തൊട്ടുപിന്നാലെയാണ് എസ്പിയും അതേ നിലപാട് സ്വീകരിക്കുന്നത്.

തീരുമാനം രണ്ടാഴ്ചക്കകം

തീരുമാനം രണ്ടാഴ്ചക്കകം

എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ കാര്യത്തിലുള്ള അന്തിമ തീരുമാനം രണ്ടാഴ്ചക്കകമുണ്ടാകുമെന്ന് നേതാക്കള്‍ പറയുന്നു. സഖ്യം സാധ്യമായില്ലെങ്കില്‍ ബിജെപിക്ക് ഈ സംസ്ഥാനങ്ങളില്‍ വീണ്ടും സാധ്യത കൂടുതലാകും. യുപിയില്‍ എസ്പി-ബിഎസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ രാഹുല്‍ ഗാന്ധി, ഗുലാംനബി ആസാദ്, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ വേറിട്ട നീക്കം; യുവാക്കളെ ഇറക്കുന്നു!! 70 നേതാക്കള്‍, ബിജെപിക്കെതിരെ വന്‍ പടകോണ്‍ഗ്രസിന്റെ വേറിട്ട നീക്കം; യുവാക്കളെ ഇറക്കുന്നു!! 70 നേതാക്കള്‍, ബിജെപിക്കെതിരെ വന്‍ പട

English summary
Samajwadi Party seeks seats in three other states for UP pact with Congress,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X